ഇരിക്കൂര്‍: ബിജെപി യുവമോര്‍ച്ച ഇരിക്കൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ഇരിക്കൂര്‍ പാലം പരിസരത്തു നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ഇരിക്കൂര്‍ ബസ്സ്റ്റാന്റില് സമാപിച്ചു. തുടര്‍ന്ന് ധര്‍ണ നടത്തി. വി.വി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഇരിക്കൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അജിത് കുമാര്‍ കരിയില്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ കമ്മിറ്റി അംഗം ടി.പി. രാജീവന് മുഖ്യപ്രഭാഷണം നടത്തി. എം.വി.പ്രദീപ് സ്വാഗതവും ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: