ന്യൂദല്‍ഹി : ഇന്ത്യയുടെ നടപടികള്‍ കര്‍ശ്ശനമാക്കിയതോടെ സംഘര്‍ഷ ഭൂമിയില്‍നിന്നും ചൈനീസ് സൈന്യം പിന്‍വാങ്ങി. നിലവിലെ പെട്രോളിങ് പോയിന്റില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ ചൈന പിന്മാറിക്കഴിഞ്ഞതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ വകുപ്പ് മന്ത്രി വാങ്യിയും തമ്മില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചയിലായിരുന്നു സേനാ പിന്മാറ്റത്തിനും തുടര്‍ ചര്‍ച്ചകള്‍ക്കും ധാരണയായത്. ഹോട്ട് സ്പ്രിങ്സിലും ഗോഗ്രയിലുമായുള്ള സേനാ പിന്മാറ്റം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. സംഘര്‍ഷ മേഖലയില്‍ നിന്ന് ഒന്നു മുതല്‍ ഒന്നര കിലോമീറ്റര്‍ വരെ പിന്മാറാനായിരുന്നു ഇരു സേനാ വിഭാഗങ്ങളും തമ്മില്‍ കരാറിലെത്തിയത്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്നും പിന്മാറിയ ശേഷം ഇരു സൈനിക വിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.
നിയന്ത്രണ രേഖയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെ അവിടെ സ്ഥാപിച്ചിരുന്ന ടെന്റുകളും സൈനിക വാഹനങ്ങളും ചൈന പിന്‍വലിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും നിയന്ത്രം രേഖ മാനിക്കുന്നതായും ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കില്ല. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നടപടികള്‍ ഉണ്ടാകില്ലെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. ചൈന സൈന്യത്തെ പിന്‍വലിച്ചതോടെ ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കും.
അതേസമയം ചൈന സൈന്യത്തെ പിന്‍വലിച്ചെങ്കിലും അതിര്‍ത്തിയില്‍ ഇന്ത്യന്‍ കര- വ്യോമ സേനകള്‍ അതിര്‍ത്തിയില്‍ നിരീക്ഷണം തുടരുന്നുണ്ട്. ലഡാക് സ്കൗട്സിന്റെ നേതൃത്വത്തില്‍ ഇവിടെ പ്രത്യേക നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ലാഡാക്കിലെ ദുര്‍ഘടമായ മേഖലകളില്‍ തന്നെയുള്ള ചെറുപ്പക്കാരുടെ സംഘമാണ് ലഡാക് സ്കൗട്സ്. മലനിരകളില്‍ എവിടെയൊക്കെ അപകടം പതിയിരിക്കുന്നുവെന്ന് വ്യക്തമായ ധാരണയുള്ളവരാണ് ഇവര്‍.
ഓക്സിജന്റെ അളവ് കുറവുള്ളതും അതിശൈത്യമുള്ളതുമായ ഈ പ്രദേശങ്ങളില്‍ ജീവിച്ച ശീലമുള്ള ഇവര്‍ക്ക് മറ്റുള്ളവരേക്കാള്‍ അതിജീവന ശേഷി കൂടുതലാണ്. മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇവരുടെ അത്രയും പ്രതിരോധം പുറത്തെടുക്കാന്‍ ചിലപ്പോള്‍ സാധിച്ചെന്ന് വരില്ല. ഇന്ത്യ ചൈന അതിര്‍ത്തിയിലെ ദുര്‍ഘടമായ പ്രദേശങ്ങൡലാണ് നിലവില്‍ ഇവരെ നിയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: