കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് 19 പോസിറ്റീവായി ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 92 ആയി. ഇന്നലെ 11 പേര് രോഗമുക്തി നേടി.
ബാലുശ്ശേരി സ്വദേശി (30). ജൂണ്‍ 19 ന് കുവൈത്തില്‍ നിന്ന് കണ്ണൂരിലെത്തി. സഹപ്രവര്ത്തകന് പോസിറ്റീവ് ആയതിനാല്‍ ഇദ്ദേഹത്തെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊളത്തറ സ്വദേശി (26). ജൂണ്‍ 25 ന് സ്വന്തം വാഹനത്തില്‍ ബിസിനസ് ആവശ്യാര്‍ത്ഥം കാസര്‍കോഡ് പോയി തിരിച്ച് വീട്ടിലെത്തി 28 ന് പനിയെ തുടര്‍ന്ന് കുടുംബ ഡോക്ടറെ സമീപിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ രണ്ടിന് മറ്റ് രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് സ്രവം പരിശോധനക്ക് എടുത്തു. വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി. പുതുപ്പാടി സ്വദേശി (35). ജൂണ്‍ 17 ന് കുവൈറ്റില്‍ നിന്നെത്തി. ജൂണ്‍ 30 ന് സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്എല്‍ടിസിയിലേക്ക് മാറ്റി.
കടലുണ്ടി സ്വദേശിനി(50). ജൂണ്‍ 17 ന് കുവൈറ്റില്‍ നിന്നെത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. കൂടെ വന്ന ആള് പോസിറ്റീവ് ആയതിനാല്‍ ജൂണ്‍ 30 ന് സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി. ചാത്തമംഗലം സ്വദേശികളായ അമ്മയും(26) മകനും (ഒന്ന്) ജൂണ്‍ 30 ന് സൗദിയില്‍ നിന്നെത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്എല്‍ടിസിയിലേക്ക് മാറ്റി. വളയം സ്വദേശി(55). ജൂണ്‍ 30 ന് അബുദാബിയില്‍ നിന്നെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലാണ്.
ഏറാമല സ്വദേശി (48). ജൂണ്‍ 26 ന് മുംബൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 30 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവസാമ്പിള്‍ പരിശോധനയ്ക്ക് നല്കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി. ഒഞ്ചിയം സ്വദേശി(42). ജൂണ്‍ 25 ന് കുവൈറ്റില്‍ നിന്നെത്തി. വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ സാമ്പിള്‍ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
കിഴക്കോത്ത് സ്വദേശി (35). ജൂണ്‍ 30 ന് റിയാദില്‍ നിന്നെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനാല്‍ സ്രവം പരിശോധനയ്ക്കെടുത്തു. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി. തൂണേരി സ്വദേശിനി (25). കോവിഡ് പോസീറ്റീവായ രണ്ട് വയസുള്ള മകളുടെ അമ്മ. ജൂണ്‍ 19 ന് മസ്കറ്റില്‍ നിന്നും കൊച്ചിയിലെത്തി. സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. മകള്‍ പോസിറ്റീവ് ആയതിനാല്‍ ജൂണ്‍ 25 ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോസിറ്റീവ് ആയതിനാല്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
മടവൂര്‍ സ്വദേശി (31). ജൂണ്‍ 26 ന് സൗദിയില്‍ നിന്നും കോഴിക്കോട് എത്തി. സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 30 ന് രോഗലക്ഷണത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവം പരിശോധന നടത്തി ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്. കൊടിയത്തൂര്‍ സ്വദേശി (47). ജൂണ്‍ 18ന് ദുബൈയില്‍ നിന്നും കൊച്ചിയില്‍ എത്തി. വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 30ന് ബീച്ച് ആശുപ്രതിയിലെത്തി. സ്രവം പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി. അഴിയൂര്‍ സ്വദേശി(41). ജൂണ്‍ 30ന് അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തി രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നു എറണാകുളം രാജഗിരി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: