കണ്ണൂര്‍: ജില്ലയില്‍ 27 പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചച്ചു. വിദേശത്ത് നിന്നെത്തിയ 13 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും സിഐഎസ്എഫ് ഉദ്യോഗസ്ഥരായ ആറു പേര്‍ക്കും കണ്ണൂര്‍ ഡിഎസ്സി സെന്ററിലെ ഒരാള്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 12 പേര് ഇന്നലെ രോഗമുക്തരായി.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ രണ്ടിന് അബുദാബിയില്‍ നിന്ന് ഐഎക്സ് 1716 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 38കാരി, ജൂണ്‍ 27ന് ഖത്തറില്‍ നിന്ന് 6ഇ 9381 വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 12 കാരന്, അതേ വിമാനത്തിലെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 37കാരന്, അതേദിവസം ഖത്തറില്‍ നിന്ന് ജി8 7164 വിമാനത്തിലെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 50കാരന്, ജൂണ്‍ 18ന് ഷാര്‍ജയില്‍ നിന്ന് ജി9 699 വിമാനത്തിലെത്തിയ കതിരൂര്‍ സ്വദേശി 43കാരന്, അതേദിവസം കുവൈറ്റില്‍ നിന്നെത്തിയ ചെറുകുന്ന് സ്വദേശി 48കാരന്, ജൂണ്‍ 23ന് ദുബൈയില്‍ നിന്ന് 6ഇ 9730 വിമാനത്തിലെത്തിയ ചൊക്ലി സ്വദേശി 47കാരന്, ജൂണ്‍ 28ന് അബുദാബിയില്‍ നിന്ന് ജി9 0654 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 60കാരന്, ജൂണ്‍ 24ന് ദുബൈയില്‍ നിന്ന് ഐഎക്സ് 1746 വിമാനത്തിലെത്തിയ പള്ളിക്കുളം സ്വദേശി 30കാരന്, ജൂണ്‍ 19ന് കുവൈറ്റില്‍ നിന്ന് ജെ9 1415 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 55കാരന്, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് ദുബൈയില്‍ നിന്ന് ജി9 0456 വിമാനത്തിലെത്തിയ കൂത്തുപറമ്പ സ്വദേശി 45കാരന്, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 17ന് ബഹറിനില്‍ നിന്ന് ജിഎഫ് 7714 വിമാനത്തിലെത്തിയ പടന്നക്കര കരിയാട് സ്വദേശി 34കാരന്, സൗദി അറേബ്യയില്‍ നിന്ന് എസ്ജി 9126 വിമാനത്തിലെത്തിയ ചിറക്കല്‍ സ്വദേശി 33കാരന് എന്നിവരാണ് വിദേശത്ത് നിന്നെത്തിയ 13 പേര്.
ജൂണ്‍ 18ന് കൂര്‍ഗില്‍ നിന്നെത്തിയ തില്ലങ്കേരി സ്വദേശി ഒരു വയസുകാരി, ജൂണ്‍ 23ന് ചെന്നൈയില്‍ നിന്ന് എത്തിയ ചുണ്ടങ്ങാപൊയില്‍ സ്വദേശികളായ 54കാരന്, 44കാരി, ജൂണ്‍ 25ന് ബെംഗളൂരുവില്‍ നിന്നെത്തിയ പഴശ്ശി സ്വദേശി 29കാരന്, ജൂണ്‍ 27ന് ചെന്നൈയില്‍ നിന്ന് എത്തിയ ചൊക്ലി സ്വദേശി 61കാരന്, ജൂണ്‍ 27ന് മൈസൂരില്‍ നിന്നെത്തിയ കോട്ടയം മലബാര്‍ സ്വദേശി 39കാരന് എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍. ബീഹാര്‍, ഡല്‍ഹി സ്വദേശികളായ ഈരണ്ടു പേര്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സ്വദേശി ഒരാള്‍ വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ എണ്ണം. പഞ്ചാബ് സ്വദേശിയായ 51 കാരനാണ് ഡിഎസ്സി സെന്ററില്‍ രോഗബാധിതനായത്. കീച്ചേരി സ്വദേശി 55കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 498 ആയി. ഇവരില്‍ 292 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ഇരിക്കൂര്‍ സ്വദേശികളായ 62കാരി, 36കാരി, 10 വയസ്സുകാരി, 2 വയസ്സുകാരി, 46കാരന്, പയ്യന്നൂര്‍ സ്വദേശി 26കാരന്, മാലൂര്‍ സ്വദേശി 53കാരന്, ആന്തൂര്‍ സ്വദേശി 40കാരന്, മുണ്ടേരി സ്വദേശി 67കാരന്, മാട്ടൂല്‍ സ്വദേശികളായ 23കാരന്, 45കാരന്, ചപ്പാരപ്പടവ് സ്വദേശി 32കാരന് എന്നിവരാണ് ഇന്ന് ഭേദമായി ആശുപത്രി വിട്ടത്.
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22801 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 89 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 177 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 47 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 22459 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 14845 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13969 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 13124 എണ്ണം നെഗറ്റീവാണ്. 876 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: