മണക്കാട്: സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ കേരളമൊട്ടാകെ നടക്കുന്ന ഗ്രാമ വൈഭവം പദ്ധതിയുടെ ഭാഗമായി 100 നാടന്‍ മാവിന് തൈകള്‍ സേവാഭാരതി സമാഹരിച്ചു.
മണക്കാട് പഞ്ചായത്തില്‍ പുതിയേടത്ത് കുടുംബം തയ്യാറാക്കിയ തൈകള്‍ സേവാഭാരതിക്കുവേണ്ടി ജില്ലാ സെക്രട്ടറി വി.കെ. ഷാജി ഏറ്റുവാങ്ങി. പുതിയേടത്ത് വീട്ടില്‍ അരുണ്‍ രേവതി ദമ്പതികളുടെ കുട്ടിയായ അനികേതിന്റെ ഒന്നാം ജന്മദിനത്തിലാണ് ഈ സത്കര്‍മ്മം നടത്തിയത്.
മണക്കാട് സേവാഭാരതി പ്രവര്‍ത്തകരായ സന്തോഷ് കുമാര്‍ പി.ജി, അജിത് കുമാര്‍, ബിജെപി തൊടുപുഴ നിയോജകമണ്ഡലം സെക്രട്ടറി ദിനേശന് നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: