ബെംഗളൂരു: കുടുംബാംഗങ്ങള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് കഴിയവെ വീട്ടില്‍ മോഷണം. അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും മോഷ്ടാക്കള്‍ കവര്‍ന്നു. വിജയപുരയിലായിരുന്നു സംഭവം. ക്വാറന്റീന് കാലാവധി കഴിഞ്ഞ് ശനിയാഴ്ച ഗൃഹനാഥയായ യുവതിയും മക്കളും തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
യുവതിക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 20ന് ഇവരുടെ ഭര്‍ത്താവിന്റെ പരിശോധന ഫലവും പോസിറ്റീവായി. ഇതോടെ മക്കളെ ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റീനിലേക്ക് മാറ്റി. അസുഖം ഭേദമായി യുവതി ക്വാറന്റീന് കാലാവധി പൂര്‍ത്തിയാക്കിയ മക്കളുമായി ശനിയാഴ്ച തിരികെ വീട്ടില്‍ എത്തുകയായിരുന്നു. സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന ചെറിയ അലമാരയെടെയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
വിജയപുര പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിഗദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വീടിന്റെ പിന്‍ഭാഗത്തുള്ള ശുചിമുറിയുടെ ജനാല തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നത്. കുടുംബത്തെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ അറിയാവുന്നവരാകാം മോഷണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: