കല്‍പ്പറ്റ:ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നും ജൂണ്‍ 21ന് ജില്ലയിലെത്തിയ കോട്ടത്തറ സ്വദേശിയായ 36 കാരന്, മുംബൈയില്‍നിന്നും ജൂണ്‍ 21ന് കോഴിക്കോട് വഴി ജില്ലയിലെത്തിയ പുല്‍പ്പള്ളി സ്വദേശിയായ 33 കാരന്, കുവൈത്തില്‍ നിന്നും കോഴിക്കോട് വഴി ജില്ലയിലെത്തിയ പടിഞ്ഞാറത്തറ സ്വദേശിയായ 44 കാരന്, ബാംഗ്ലൂരില്‍ നിന്നും ഇരുചക്രവാഹനത്തില്‍ മുത്തങ്ങ വഴി ജില്ലയിലെത്തിയ അമ്പലവയല്‍ സ്വദേശിയായ 30 കാരന്, കുവൈത്തില്‍ നിന്നും ജൂണ്‍ 13ന് കോഴിക്കോട് വഴി ജില്ലയിലെത്തിയ ചുണ്ടേല്‍ സ്വദേശിയായ 33 കാരന് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പടിഞ്ഞാറത്തറ സ്വദേശി വീട്ടിലും മറ്റുള്ളവര്‍ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലായിരുന്നു. ബാംഗ്ലൂരില്‍നിന്ന് ജില്ലയിലെത്തി ജൂണ്‍ 18 മുതല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്പലവയല്‍ സ്വദേശിയായ 30 കാരന്റെ സാമ്പിള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 43 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്. ജില്ലയില്‍ ഞായറാഴ്ച്ച 229 പേര് കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.
നിരീക്ഷണത്തിലായ 301 പേര് ഉള്‍പ്പെടെ 3625 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 3095 സാമ്പിളുകളില്‍ 2589 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 2526 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. 505 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4667 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3803 സാമ്പിളുകളില്‍ 3770 എണ്ണം നെഗറ്റീവും 33 എണ്ണം പോസിറ്റീവുമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: