തൊടുപുഴ: പതിവായി നേരത്തെ എഴുന്നേല്ക്കുക എന്നത് ഏറെ ശ്രമകരമായ ശീലമാണ്. എന്നാല്‍ കൂട്ടായ്മയിലൂടെ ഈ കൊറോണ കാലത്ത് ഇത് സാധ്യമാക്കുകയാണ് 4 എഎം ക്ലബ്ബ് എന്ന സമൂഹ മാധ്യമ കൂട്ടായ്മ.
വൈകി എണീറ്റിരുന്ന പലരും കൃത്യമായി പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്ക്കാന് തുടങ്ങിയതോടെ ജീവിതത്തില്‍ പ്രകടമായ മാറ്റത്തിലേക്കാണ് ഓരോ പ്രഭാതവും വഴി തുറക്കുന്നത്. 4 എ എം എന്ന വാട്സ് ആപ്പ് കൂട്ടായ്മ എന്ന ആശയത്തിന് രൂപം നല്‍കിയത് ചലച്ചിത്ര സംവിധായക
നും മോട്ടിവേഷന്‍ സ്പീക്കറുമായ റോബിന് തിരുമലയാണ്. കൂട്ടായ്മ ദിനം പ്രതി കൂടുതലാളുകളെ ആകര്‍ഷിച്ച് മുന്നേറുകയാണ്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഗള്‍ഫിലും ക്ലബ്ബിന് സാന്നിധ്യമുണ്ട്. നാലു മണിക്ക് ഉണര്‍ന്ന് വാട്സ് ആപ്പ് കൂട്ടായ്മയില്‍ ശുഭദിനാശംസകള്‍ നേര്‍ന്നാണ് തുടക്കം. പുലര്‍ച്ചെയുള്ള മണിക്കൂറുകള്‍ കൂടുതല്‍ ഊര്‍ജവും ഏകാഗ്രതയും പ്രധാനം ചെയ്യും. ആത്മീയ ഗുരുക്കന്മാര്, ചിന്തകര്‍, പ്രഭാഷകര്‍, പ്രൊഫഷണലുകള്‍, സംരംഭകര്‍ ഒക്കെ ക്ലബ്ബിലുണ്ട്. ഇവരില്‍ ഒരാളുടെ ലഘുവായ പ്രഭാത സന്ദേശം എല്ലാ ദിവസവുമുണ്ടാകും. പ്രാര്‍ത്ഥനയും വ്യായാമവും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യലുമൊക്കെ ഈ സമയത്ത് നടക്കും. നിരവധി ഗ്രൂപ്പുകളുള്ളതിനാല്‍ ഓരോ ഗ്രൂപ്പുകളും ഓരോ ചാപ്റ്ററുകളായി കണക്കാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരുമിച്ചുണരുന്ന ഇന്ത്യ എന്നതാണ് ക്ലബ്ബിന്റെ ടാഗ് ലൈന്‍. 4 എ എം ക്ലബ്ബ് എന്ന പേരില്‍ ആപ്പ് ലോഞ്ച് ചെയ്യാനുള്ള ശ്രമവും പുരോഗമിക്കുന്നു.
ജില്ലയിലെ അംഗങ്ങളുടെ കൂട്ടായ്മ അടുത്ത ദിവസം തൊടുപുഴയില്‍ ചേരുന്നുണ്ട്. അധ്യാപകനും മൈന്‍ഡ് ട്രെയിനറുമായ ബിജു കോലോത്ത്, കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന നിസാര്‍ പഴേരി, എസ്പിസി ലിമിറ്റഡ് ചെയര്മാന് ജയ്മോന് എന്‍.ആര്, ദുബൈ കെഎംസിസി ഇടുക്കി ജില്ല സെക്രട്ടറിയായിരുന്ന മുഹമ്മദ് ഇരുമ്പ് പാലം, എന്നിവരാണ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: