മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ജീവിത സാഹചര്യങ്ങളില്‍ അപ്രതീക്ഷിതമായ പരിവര്‍ത്തനങ്ങള്‍ നേരിടുന്നതാണ്. വിവാഹാലോചനകള്‍ സഫലീകരിക്കുന്നതാണ്. ആരോഗ്യപ്രശ്നങ്ങള്‍ ഇടക്കിടെ ഉണ്ടാകും. വിട്ടുപോയ ബന്ധങ്ങള്‍ പലതും പുനഃസ്ഥാപിക്കാന്‍ സാധിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,
മകയിരം (1/2)
തൊഴില്‍ അന്വേഷണത്തിനിടയില്‍ ധനനഷ്ടത്തിനിടയാകും. വ്യാപാര, വ്യവസായ രംഗങ്ങളില്‍ നിന്നുള്ള വരുമാനം മന്ദഗതിയിലാകും. എടുത്തുവച്ചിരിക്കുന്ന തീരുമാനങ്ങള്‍ പലതും വൃഥാവിലാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,
പുണര്‍തം (3/4)
കുടുംബജീവിതം അന്തഃഛിദ്രമാകുക വഴി ധനനഷ്ടത്തിനിടയാകും. ഉന്നത പരീക്ഷകളില്‍ സംബന്ധിക്കുന്നവര്‍ക്ക് വിജയപ്രാപ്തി. മാനസികമായി അലട്ടലുകള്‍ വര്‍ധിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം,
ആയില്യം
സഞ്ചാരക്ലേശം വര്‍ധിക്കുന്നതാണ്. ജീവിതസാഹചര്യങ്ങള്‍ സമാധാനപരമായി ക്രമപ്പെടുത്താന്‍ ഇടയാകും. സ്വജനങ്ങളുമായി കലഹിക്കാനിടവരും. ആരോഗ്യസ്ഥിതിയില്‍ അസ്വസ്ഥതകള്‍ വര്‍ധിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം അധികമായ സാമ്പത്തിക ചെലവുകള്‍ വന്നുഭവിക്കും. ആരോഗ്യസ്ഥിതി അനുകൂലമായി തുടരും. പല വിഷയങ്ങളിലും നിര്‍ബന്ധിത തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതായി വരും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
ജീവിതമാര്‍ഗ്ഗത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ മിക്കവാറും സഫലീകരിക്കും. വാസസ്ഥാനത്തിന് പരിവര്‍ത്തനം സംഭവിക്കും. ധനസംബന്ധമായി നഷ്ടമുണ്ടാക്കാന്‍ ഇടവരും. ആരോഗ്യപ്രശ്നങ്ങള്‍ കൂടുതല്‍ അലട്ടാന്‍ ഇടയാകും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി,
വിശാഖം (3/4)
തീരുമാനങ്ങള്‍ പലതും മാറ്റിവയ്ക്കേണ്ടതായി വരും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും. അര്‍ഹമായി വന്നുചേരേണ്ട തുകകള്‍ ശത്രുക്കളാല്‍ തടസ്സപ്പെടുത്താനിടയാകും. ഗൃഹജീവിതത്തില്‍ സമാധാനം കുറയും. യാത്രാക്ലേശം വര്‍ധിക്കും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
വിവാഹാലോചനകള്‍ സഫലീകരിക്കുന്നതാണ്. പ്രത്യേകതരം വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങള്‍ വന്നുചേരും. മുന്‍കൂട്ടി എടുത്ത തീരുമാനങ്ങള്‍ പലതും മാറ്റിവയ്ക്കാനിടവരും. താല്‍ക്കാലികമായി കൈവശമുള്ള അധികാരങ്ങളും അനുഭവങ്ങളും കൈവിട്ടുപോകുന്നതാണ്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
പ്രതീക്ഷിക്കുന്ന വേഗതയില്‍ ലക്ഷ്യങ്ങള്‍ സാധിക്കാതെ വരും. സന്താനങ്ങളുടെ മേല്‍ഗതിയ്ക്കായി പരിശ്രമിച്ച് ധനനഷ്ടം സംഭവിക്കും. ബന്ധുജനങ്ങളില്‍നിന്ന് സഹായവും സംരക്ഷണവും ലഭിക്കും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം,
അവിട്ടം (1/2)
ഏര്‍പ്പെടുന്ന തൊഴില്‍രംഗങ്ങള്‍ ഉന്നതിയെ പ്രാപിക്കുന്നതാണ്. സര്‍ക്കാരില്‍നിന്നും അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യപരമായ അലട്ടലുകള്‍ അനുഭവപ്പെടുന്നതാണ്. ഗൃഹനിര്മാണങ്ങള് തടസ്സപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം,
പൂരുരുട്ടാതി(3/4)
തൊഴില്‍രംഗം മന്ദഗതിയിലാകും. ആരോഗ്യസ്ഥിതി മോശമാകും. സഹോദരങ്ങളുമായി മത്സരങ്ങളിലേര്പ്പെടും. വിശ്വസ്തരില്‍നിന്ന് ധനലാഭവും സഹായങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. വിവാഹബന്ധങ്ങള്‍ സഫലീകൃതമാകും. ഗൃഹജീവിതത്തില്‍ സമാധാനം കുറയും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് മാനസികമായി അലട്ടലുകള്‍ വര്‍ധിക്കുന്നതാണ്. മത്സരബുദ്ധിയോടുകൂടി പ്രവര്‍ത്തിച്ച് കുടുംബജീവിതത്തില്‍ അസംതൃപ്തികള്‍ ഉടലെടുക്കും. സൗഹൃദബന്ധങ്ങളില്കൂടി അപ്രതീക്ഷിത നേട്ടങ്ങള്‍ വന്നുചേരും. ഉദര സംബന്ധമായ അസുഖങ്ങളാല്‍ ക്ലേശിക്കാനിടയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: