ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തിനു കാരണം ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെന്ന് വ്യക്തമാക്കി സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട്. സിപിഎം മുഖമാസികയായ പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് മാസികയുടെ എഡിറ്റര്‍ കൂടിയായ കാരാട്ടിന്റെ ചൈന അനുകൂലവും ഇന്ത്യ വിരുദ്ധവുമായ നിലപാട്.
ചൈനയുമായുള്ള നയതന്ത്ര ബന്ധം ശക്തമായി തുടരാന്‍ സാധിക്കാത്തതിനു കാരണം ഇന്ത്യ സ്വീകരിച്ച നിലപാടുകളാണ്. കോവിഡ് വ്യാപനം ഉണ്ടായപ്പോള്‍ ചൈനയിലെ ലാബില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടതാണെന്ന അമേരിക്കയുടെ വാദത്തെ ഇന്ത്യ പിന്തുണയ്ക്കുകയും ചൈനയെ ഒറ്റപ്പെടുത്തുകയും ചെയ്തു. ഇതു ചൈനയെ വേദനിപ്പിച്ചുണ്ടാകും. മാത്രമല്ല, ജമ്മു കശ്മീര്‍ വിഷയം വന്നപ്പോള്‍ പാക് അധീന കാശ്മീരുകള്‍ മാത്രമല്ല ചൈനയുടെ ഭാഗമായ അക്സായി ചിന്നും നമ്മുടെതാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. കൂടാതെ, പാക് അധീന കാശ്മീരില്‍ സൈനിക നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് പറഞ്ഞു. ഇതെല്ലാം പ്രകോപനപരമാണ്.
പാക്കിസ്ഥാനുമായി മാത്രമല്ല, ചൈന, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായും ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തിലാണ്. ബിജെപിയുടെ അതി ദേശീയതയും ഹിന്ദുത്വ ആശയങ്ങളുമാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം തകരാന്‍ കാരണം. മുന്‍കരാറുകള്‍ ലംഘിച്ച് ചൈനയുമായുള്ള അതിര്‍ത്തിയില്‍ റോഡ് നിര്‍മിച്ചതും സംഘര്‍ഷത്തിലേക്ക് വഴിവച്ചിട്ടുണ്ട്. ചൈനയുമായി ഇപ്പോഴും നല്ല ബന്ധം തുടരാന്‍ ആവശ്യമായ കാര്യങ്ങള്‍ക്കാണ് ഭരണകൂടം ഊന്നല്‍ നല്‍കേണ്ടതെന്നും കാരാട്ട് മുഖപ്രസംഗത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: