ന്യൂദല്‍ഹി: കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായി രാഹുല്‍ ദ്രാവിഡിനെ തെരഞ്ഞെടുത്തു. വിസ്ഡന് നടത്തിയ വോട്ടെടുപ്പില്‍ സച്ചിന് ടെന്‍ഡുല്‍ക്കറെ പിന്തള്ളിയാണ് ദ്രാവിഡ് ഒന്നാം സ്ഥാനത്തെത്തിയത്.
അമ്പത്തിരണ്ട് ശതമാനം വോട്ടുകള്‍ നേടിയാണ് ദ്രാവിഡ് മികച്ച ഇന്ത്യന്‍ ടെസ്റ്റ ബാറ്റ്സ്മാനായത്. 48 ശതമാനം വോട്ട് ലഭിച്ച സച്ചിന് രണ്ടാം സ്ഥാനത്തെത്തി്. മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗാവസ്കറിനാണ് മൂന്നാം സ്ഥാനം. നിലവിലെ നായകന് വിരാട് കോഹ്ലി നാലാമനായി.
1996 – 2012 കാലഘട്ടത്തില്‍ 164 ടെസ്റ്റ്് കളിച്ച ദ്രാവിഡ് 13288 റണ്‍സ് നേടി. 52.31 ശതമാനമാണ് ശരാശരി. അതേസമയം സച്ചിന് ഇരുനൂറ് ടെസ്റ്റ് കളിച്ചു. 15921 റണ്‍സ് നേടി. 53.78 ശതമാനമാണ് ശരാശരി. സച്ചിന് 51 ടെ്സ്റ്റ്് സെഞ്ചുറിയും ദ്രാവിഡ് 36 സെഞ്ചുറിയും കുറിച്ചു.
ദ്രാവിഡ് വിദേശമണ്ണില്‍ 94 ടെസ്റ്റുകള്‍ കളിച്ചു. 53.03 ശരാശരിയില്‍ 7690 റണ്‍സും നേടി. അതേസമയം സച്ചിന് വിദേശത്ത് 106 ടെസ്റ്റ് കളിച്ചു. 8705 റണ്‍സും നേടി. 54.74 ശതമാനമാണ് ശരാശരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: