Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

ഭാരതം-ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റ് ഇന്നുമുതല്‍; ജയം തേടി വാംഖഡെയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 07:49 am IST
inCricket

മുംബൈ: ന്യൂസിലന്‍ഡിന്റെ കരുത്തന്‍ പ്രകടനത്തിന് ഒരു മറുപടിയെങ്കിലും നല്‍കി മാനം കാക്കാന്‍ ഭാരതം ഇന്ന് മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനിറങ്ങും. തോല്‍വികളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളാനുള്ള കരുത്ത് ടീമിന് ഉണ്ടാകണമെന്ന് വാംഖഡെയില്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരത പരിശീലകന്‍ ഗൗതം ഗംഭീര്‍ പറഞ്ഞു. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ 2-0ന് സന്ദര്‍ശകര്‍ പരമ്പര ഉറപ്പാക്കിയതാണ്.

പരമ്പര നഷ്ടപ്പെടുത്തിയെങ്കിലും മൂന്നാം മത്സരം ജയിച്ച് സമ്പൂര്‍ണ പരാജയം ഒഴിവാക്കാം. അതിനേക്കാളുപരി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാനുള്ള അവസരവും നിലനിര്‍ത്താന്‍ ശ്രമിക്കാം. അതിനായി ഭാരതത്തിന് മികച്ച പോരാട്ടം പുറത്തെടുത്തേ മതിയാകൂ. മറുഭാഗത്ത് ന്യൂസിലന്‍ഡിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് കുതിക്കണമെങ്കില്‍ ഇനിയും ജയിക്കേണ്ട സ്ഥിതിയിലാണ്.

തുടര്‍ തോല്‍വികള്‍ പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും അതിനെ ഉള്‍ക്കൊള്ളുകയും അതില്‍ നിന്നും ഊര്‍ജ്ജിതരായി പൊരുതാനുള്ള കരുത്ത് ആര്‍ജ്ജിക്കുകയുമാണ് ടീമിലെ യുവതാരങ്ങള്‍ ചെയ്യേണ്ടതെന്നും ഗംഭീര്‍ നിര്‍ദേശിച്ചു. ഈ ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് ബംഗ്ലാദേശിനെതിരെ രണ്ട് മത്സര പരമ്പര തൂത്തുവാരിയിരുന്നു. അതിലെ രണ്ടാം മത്സരത്തില്‍ മഴ കാരണം രണ്ടര ദിവസമേ കളിക്കാന്‍ സാധിച്ചിരുന്നുള്ളൂ. കിട്ടിയ അവസരത്തില്‍ നന്നായി കളിച്ച് ജയിക്കാന്‍ സാധിച്ചതില്‍ മതിമറന്നുകൊണ്ടാണ് ന്യൂസിലന്‍ഡിനെതിരെ ഇറങ്ങിയത്. ഇങ്ങനെയൊരു തിരിച്ചടി ആവശ്യമായിരിക്കാം. അല്ലായിരുന്നെങ്കില്‍ പിഴവുകള്‍ തിരിച്ചറിയാതെ പോയേനെ എന്നും ഗംഭീര്‍ പറഞ്ഞു. എന്തു തന്നെയായാലും തോല്‍വി വേദനയുളവാക്കുന്നുണ്ടെന്ന് തുറന്നു പറയുകയും ചെയ്തു.

ഇന്നത്തെ ടെസ്റ്റില്‍ ഭാരത ടീമില്‍ ചിലപ്പോള്‍ പേസ് ബൗളര്‍ ബുംറയെ ഒഴിവാക്കിയേക്കും. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് താരത്തിന് വിശ്രമം അനുവദിക്കുന്നതിനായാണ് ഈ നീക്കം. മുഹമ്മദ് സിറാജും അകാശ് ദീപും പേസര്‍മാരാകുമ്പോള്‍ മൂന്ന് സ്പിന്നര്‍മാരായി പതിവുപോലെ ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഇറങ്ങും.

12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഭാരതം സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര അടിയറവച്ചിരിക്കുന്നത്. ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായി കൂടുതല്‍ പരമ്പരകള്‍ നേടിയതിനുള്ള റിക്കാര്‍ഡ് ഭാരതത്തിനാണ്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 18 പരമ്പരകളിലാണ് ടീം തോല്‍ക്കാതെ മുന്നേറിയത്. ഏറ്റവും ഒടുവില്‍ പരാജയപ്പെട്ടത് 2012ല്‍ ഇംഗ്ലണ്ടിനോടാണ്. അന്ന് നാല് ടെസ്റ്റുകള്‍ക്കെത്തിയ അവരോട് 2-1ന് തോല്‍ക്കുകയായിരുന്നു.

Tags: cricketgautham gambhirIndia-New ZealandWankhede Stadium
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.