ന്യൂദല്‍ഹി: ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അതിര്‍ത്തി പ്രശ്നത്തില്‍ എല്ലാ അവകാശവാദങ്ങളും ഉപേക്ഷിച്ച് പിന്നോട്ട് ഇറങ്ങി ചൈന. നിലവില്‍ തര്‍ക്കമുള്ള മേഖലകളില്‍ നിന്നും ഇരുരാജ്യങ്ങളുടേയും സൈനികരെ പിന്‍വലിക്കാന്‍ സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ചൈന ആദ്യം പിന്നോട്ട് ഇറങ്ങണമെന്നാണ് ഇന്ത്യ മുന്നോട്ട് വെച്ച ആവശ്യം.
നേരത്തെ ജൂണ്‍ ആറിന് നടന്ന കമാന്‍ഡിംഗ് ഓഫീസര്‍മാരുടെ ചര്‍ച്ചയില്‍ തര്‍ക്കമേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍, ചൈന ഈ ധാരണ ലംഘിച്ചുവെന്ന് ഇന്ത്യ വ്യക്തമാക്കി. തുടര്‍ന്നാണ് ഗല്‍വാന്‍ താഴ്വരയില് സംഘര്‍ഷം ഉണ്ടായത്. അതിനാല്‍ ചൈന സൈന്യം ആദ്യം പിന്‍വാങ്ങണമെന്നാണ് ഇന്ത്യ ചര്‍ച്ചയില്‍ നിലപാട് എടുത്തത്. ചൈനയുടെ പിന്‍വാങ്ങുന്നതിനൊപ്പം ഇന്ത്യന്‍ കരസേനയും പിന്‍വാങ്ങുമെന്ന് കമാന്‍ഡര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ കനത്ത തിരിച്ചടിയില്‍ തങ്ങള്‍ക്ക് വലിയ നാശനഷ്ടമുണ്ടായതായി ചൈന സമ്മതിച്ചിരുന്നു. തങ്ങളുടെ കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ടതായി ചൈനീസ് സൈനിക അധികൃതര്‍, ഏറ്റുമുട്ടല്‍ നടന്ന് ഒരാഴ്ചക്കു ശേഷം സൈനിക തല ചര്‍ച്ചകളില്‍ സമ്മതിച്ചത്. അതിനിടെ, കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം സംബന്ധിച്ച് ഇന്ത്യ കള്ളം പറയുകയാണെന്നും ഇരുപതോളം സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും വലതുപക്ഷ പാര്‍ട്ടിയെ സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെ പറയുന്നതെന്നും ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസും പറഞ്ഞു.
തങ്ങളുടെ 20 ഓളം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന ഇതിലൂടെ പരോക്ഷമായി സമ്മതിച്ചിരിക്കുകയാണ്.കേണല്‍ അടക്കം തങ്ങളുടെ 20 സൈനികര്‍ വീരമൃത്യു വരിച്ച കാര്യം അന്നുതന്നെ ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. കമാന്‍ഡര്‍ അടക്കം ചൈനയുടെ നാല്‍പ്പതിലേറെ സൈനികര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നെങ്കിലും ചൈന മൗനം പാലിക്കുകയായിരുന്നു. തങ്ങള്‍ക്ക് വലിയ നഷ്ടമില്ലെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാല്‍ അത് പാളിയതോടെയാണ് ചൈന ആള്‍നാശം സമ്മതിച്ചത്. കൊല്ലപ്പെട്ടത് ഇരുപതോളം സൈനികര്‍ മാത്രമാണ്. ഇക്കാര്യം പുറത്തുവിട്ടാല്‍ ഇന്ത്യന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമുണ്ടാകും.
വീണ്ടുമൊരു സംഘര്‍ഷം ഒഴിവാക്കാനാണ് തങ്ങള്‍ ഇക്കാര്യം ഇതുവരെ പുറത്തുവിടാതിരുന്നത്. തങ്ങള്‍ക്കുള്ളതിനേക്കാള്‍ നഷ്ടം ചൈനയ്ക്കുണ്ടായി എന്ന് പ്രചരിപ്പിച്ചാണ് ഇന്ത്യക്കാരെ സര്‍ക്കാര്‍ പ്രീതിപ്പെടുത്തുന്നതെന്നാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 40 ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് വെളിപ്പെടുത്തിയത്. 35 ചൈനീസ് ഭടന്മമാര്‍ കൊല്ലപ്പെട്ടുവെന്നാണ് അമേരിക്ക പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: