തൊടുപുഴ: കൊറോണ സ്ഥിരീകരിച്ച തൊടുപുഴയിലെ ബസ് ഡ്രൈവറുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 11 ആളുകളോട് നിരീക്ഷണത്തില്‍ പോകുവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇയാള്‍ സമരപരിധി കഴിയും മുമ്പ് ടൗണിലും സുഹൃത്തുക്കളുടേയും വീടുകളില്‍ എത്തി. ക്വാറന്റൈന് ലംഘനത്തിന് ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇതേ സമയം ഇയാള്‍ക്കൊപ്പം വാടക വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഡ്രൈവറുടെ കൊറോണ പരിശോധന ഫലം നെഗറ്റീവാണെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ നഗരത്തില്‍ പല സ്ഥലത്തും എത്തിയെന്ന വിവരത്തെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലായി. ഇതോടെ വലിയ തോതില്‍ ആശങ്ക കൂട്ടുന്ന വാര്‍ത്തകളും ഇന്നലെ നഗരത്തില്‍ പരന്നു.
അതേ സമയം ഇയാളുടെ റൂട്ട് മാപ്പിന്റെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ചയാളുടെ സുഹൃത്തായ ഒരു ഡ്രൈവറിന്റെ ഭാര്യാ മാതാവ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ഇതേ ആശുപത്രി മുറ്റത്തെത്തിയിരുന്നു. അഞ്ചോളം സുഹൃത്തുകളുമായി അടുത്തിടപഴകി.
പിന്നീട് ഈ വീട്ടമ്മ മരിച്ചതിനെ തുടര്‍ന്ന് ആനക്കൂടുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തുകയും ചെയ്തിരുന്നു. സ്രവ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മരണ വീട്ടില്‍ എത്തിയത്. ഇതോടെയാണ് ആശുപത്രിയിലും മരണവീട്ടിലും വച്ച് അടുത്തിടപഴകിയവരുള്‍പ്പെടെ 11 പേരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചത്.
കഴിഞ്ഞ മാസം ഇതര സംസ്ഥാന തൊഴിലാളികളുമായി ഇയാള്‍ പശ്ചിമ ബംഗാളിലേക്ക് പോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു ഡ്രൈവറോടൊപ്പം വെങ്ങല്ലൂരില്‍ വാടകവീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. എന്നാല്‍ നിരീക്ഷണ കാലാവധിയായ 14 ദിവസം കഴിയുന്നതിന് മുന്‍പ് ഇയാള്‍ പുറത്തിറങ്ങിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് വിവരം ലഭിച്ചു.
രോഗി മറ്റെവിടെയെങ്കിലും പോയിട്ടുണ്ടോയെന്നറിയാന്‍ കോവിഡ് നോഡല്‍ ഓഫീസറായ ഡോ. ജോസ്മോന്റെ നേതൃത്വത്തില്‍ ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക സഹിതം ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും. വാടക വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞപ്പോള്‍ ഇയാളുടെ ഭാര്യ കാഞ്ഞിരമറ്റത്തെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവരോട് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചതിന് രണ്ട് ദിവസം മുന്‍പ് സ്വകാര്യ ബസ് സ്റ്റാന്‍ഡിലും കുമാരമംഗലത്തും എത്തിയതായി വിവരമുണ്ട്. തൊടുപുഴ ആനക്കൂട് ചാത്തന്‍മലയിലെ ഒരു സംസ്കാര ചടങ്ങിലും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ടും ആരോഗ്യവകുപ്പ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. പശ്ചിമബംഗാളില്‍ വച്ച് ഒരു അപകടം ഉണ്ടായി ഇയാളുടെ തലയ്ക്ക് പരിക്കേറ്റതായും വിവരമുï്. അവിടത്തെ ഒരു ആശുപത്രിയിലെത്തി മുറിവേറ്റ തലയില്‍ സ്റ്റിച്ചിട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഇയാള്‍ ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകരോട് മറച്ചുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: