തിരുവനന്തപുരം: തലസ്ഥാനത്ത് കൊറോണ രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് സങ്കീര്‍ണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. നഗരത്തിലെ തിരക്കേറിയ പല കേന്ദ്രങ്ങളിലും ഇയാളെത്തിയിട്ടുണ്ട് എന്നാണ് റൂട്ട് മാപ്പില്‍ നിന്നും വ്യക്തമാകുന്നത്. ഓട്ടോറിക്ഷാ െ്രെഡവറായ ഇയാള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ജോലി ചെയ്യാറുണ്ടായിരുന്നു. രോഗലക്ഷണം വന്ന ശേഷം പൂജപ്പുരയിലെ ഒരു വീട്ടില്‍ വച്ചു നടന്ന സീരിയല്‍ ഷൂട്ടിംഗിനും പോയിട്ടുണ്ട്.
ആശുപത്രിയില്‍ അഡ്മിറ്റാവുന്നത് വരെയുള്ള മിക്ക ദിവസങ്ങളിലും ഇയാള്‍ ഓട്ടോ ഓടിച്ചിട്ടുണ്ട്. 13ന് ഐരാണിമുട്ടം ആശുപത്രിയിലും ഇയാള്‍ എത്തി. പിന്നീട് ആറ്റുകാല്‍ ഇന്ത്യന്‍ ബാങ്ക്, കാലടി വിനായക സൂപ്പര്‍ മാര്‍ക്കറ്റ്, വഴുതക്കാട്, വെള്ളായണി, 17ന് ആറ്റുകാലിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലും പോയി.
കഴിഞ്ഞ മാസം 30ന് കരമന തളിയലിലെ വീട്ടില്‍ നടന്ന ഷൂട്ടിംഗിന് പോയ ഇയാള്‍ ഓട്ടോ ട്രിപ്പുമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആനയറ, വട്ടിയൂര്‍ക്കാവ്, തിരുമല, പൂജപ്പുര, കുളത്തറ, കരമന, പാല്‍ക്കുളങ്ങര, ചാക്ക, കൈതമുക്ക്, തൃക്കണ്ണാപുരം, പേരൂര്‍ക്കട, അമ്പലമുക്ക്, പാറ്റൂര്‍, വഞ്ചിയൂര്‍, സ്റ്റാച്യു, തമ്പാനൂര്‍, എന്നിവിടങ്ങളില്‍ പോയി. പൂജപ്പുരയില്‍ പലവട്ടം ഇയാള്‍ പോയിട്ടുണ്ട്. കെഎല്‍ 01 ബിജെ 4836 എന്നതാണ് ഇയാളുടെ ഓട്ടോയുടെ നമ്പര്‍.
ഡ്രൈവറുടെ കുടുംബാംഗങ്ങള്‍ക്കും രോഗം പകര്‍ന്നിട്ടുണ്ട്. 17 നാണ് ഓട്ടോഡ്രൈവര്‍ക്കും ഭാര്യക്കും 14 വയസ്സുള്ള മകള്‍ക്കും ലക്ഷണങ്ങള്‍ കണ്ടത്. 19ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 18 വയസ്സുള്ള ഇവരുടെ മറ്റൊരു മകള്‍ക്കും രോഗം സ്ഥിരീകരിച്ചു. കുട്ടികളടക്കം നിരവധിപേര്‍ ഈ കുടുംബവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. രണ്ട് ആശുപത്രികളിലെയും ഡോക്ടര്‍മാരും ജീവനക്കാരുമടക്കം സമ്പര്ക്കവലയത്തിലാണ്.
ജില്ലയിലെ കൊറോണ പ്രതിരോധ നടപടികള്‍ വിശകലനം ചെയ്യാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയില്‍ കൊറോണ സാമൂഹികവ്യാപനം ഉണ്ടാകും എന്ന ആശങ്കയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഓട്ടോ െ്രെഡവര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളുടെ അടിയന്തരയോഗവും ഇന്ന് വിളിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച മണക്കാട് വില്ലേജിലെ മണക്കാട്, ആറ്റുകാല്‍, കാലടി വാര്‍ഡുകളിലായി കിടക്കുന്ന അഞ്ച് പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ സ്രവപരിശോധന ആരംഭിക്കും. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക അന്തിമമാക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗതിയിലാണെന്ന് യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: