കായംകുളം: ഇന്ത്യന്‍ മണ്ണില്‍ ചതിയുടെ യുദ്ധതന്ത്രം മെനയാന്‍ ശ്രമിച്ച ചൈനീസ് ക്രൂരതയ്ക്കിടയില്‍ പരിക്കേറ്റ സൈനികന്, ചെട്ടികുളങ്ങര നടയ്ക്കാവ് സ്വദേശിക്ക് ഇത് രണ്ടാം ജന്മം. നടക്കാവ് കാരുവേലില്‍ വിഷ്ണു (34)വിനാണ് ചൈനീസ് അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
ലഡാക്കിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയിലാണ് ജന്മനാട്. നിലവില്‍ അപകടനില തരണം ചെയ്തതായാണ് വിവരം. 14 വര്‍ഷമായി ഇദ്ദേഹം സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നു. അടുത്ത വര്‍ഷം വിരമിക്കാനിരിക്കെയാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
മകന്റെ സൗഖ്യത്തിന് വേണ്ടിയും മരണമടഞ്ഞ ജവാന്മാരുടെ ആത്മശാന്തിക്കുവേണ്ടിയുമുള്ള പ്രാര്‍ഥനയിലാണ് അമ്മ ഇന്ദിരാമ്മയും ഭാര്യ പ്രീതയും. വിഷ്ണുവിന് രണ്ട് കുഞ്ഞുകുട്ടികളുമുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പുകള് ലഭിച്ചിട്ടില്ല.
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പാലമുറ്റത്ത് വിജയകുമാര്‍, പാറയില്‍ രാധാകൃഷ്ണന്, മഠത്തില്‍ ബിജു, ജനറല്‍ സെക്രട്ടറി ആര്. രാജേഷ്, മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ രാമദാസ്, വൈസ് പ്രസിഡന്റ് അഡ്വ. കൃഷ്ണകുമാര്‍ തുടങ്ങിയവരും, വിവിധ ഹൈന്ദവ നേതാക്കളും വിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: