കാസര്‍കോട്: കൈയുക്കിന്റെയും കൈയ്യേറ്റത്തിന്റെയും ഭാഷ മാത്രം വശമുള്ള ശത്രുരാജ്യത്തിനോട് അക്ഷീണം പോരാടി നാടിന്റെ പരമാധികാരം നിലനിര്‍ത്തുവാന്‍ പരിശ്രമിച്ച് കൊണ്ടിരിക്കുന്ന ഭാരതീയ സേനവിഭാഗങ്ങളെ പരമാവധി പിന്തുണയ്ക്കുകയും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യേണ്ടുന്ന അസാധാരണ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.
ലഡാക്കിലെ ആക്സായി ചീനില് ഇന്ത്യന്‍ പട്ടാളക്കാരെ കൊല ചെയ്ത ചൈനയുടെ അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദി നടത്തുന്ന പ്രതിഷേധ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ല ജനറല്‍ സെക്രട്ടറി എസ്.പി.ഷാജി.
കൈയ്യേറ്റക്കാരായ ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ നമ്മുടെ സൈനികര്‍ വീരമ്യത്യു വരിച്ച ദു:ഖകരമായ സാഹചര്യമുണ്ടായി രാഷ്ട്രം തന്നെ വേദനിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അവരെ ഉചിതമായി അനുസ്മരിക്കേണ്ടതും അവര്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിക്കേണ്ടതും ഓരോ രാജ്യസ്നേഹിയുടെയും കടമയാണെന്ന് അദ്ദേഹം ഒര്മിപ്പിച്ചു.
ഓരോ ഭാരതീയനും രാജ്യത്തിന്റെ അഭിമാനം കണക്കിലെടുത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ചൈനക്കെതിരായ പ്രതിഷേധം ശക്തമാക്കണമെന്നും എസ്.പി. ഷാജി ആവിശ്വപ്പെട്ടു. യോഗത്തില്‍ ശാസ്തനാരായണന് അദ്ധ്യഷത വഹിച്ചു. കൗണ്‍സിലര്‍ അജയ്കുമാര്‍ നെല്ലിക്കാട്ട്, സി.എച്ച്.രാമന്, എം.പ്രകാശ് എന്നിവര്‍ സംസാരിച്ചു.
പുല്ലൂര്‍ പെരിയ: പുല്ലുര് പെരിയയില്‍ നടന്ന അനുസ്മരണ യോഗം ജില്ല സംഘടന സെക്രട്ടറി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. ബാലന് തണോട്ട് അദ്ധ്യഷത വഹിച്ചു. കോട്ടപ്പാറ നടന്ന അനുസ്മരണത്തില്‍ ശശിധരന് മാസ്റ്ററുടെ അദ്ധ്യഷതയില് കെ.മോഹനന് ഉദ്ഘാടനം ചെയ്തു. രതീഷ്, ഉണ്ണി വാഴക്കോട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: