മാനന്തവാടി: കോവി ഡ് ആശുപത്രിയാക്കി മാറ്റിയ ജില്ലാ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ച ജില്ല മെഡിക്കല്‍ ഓഫീസിനു മുന്പില് ധര്‍ണ്ണ നടത്തി.ധര്‍ണ്ണ സമരം ബിജെപി മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജിതിന് ഭാനു ഉദ്ഘാടനം ചെയ്തു. മറ്റുരോഗങ്ങളുടെ ചികിത്സക്കായ് ഉള്ള രോഗികള്‍ നിരവധി.
രോഗികള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ചെയ്യേണ്ട ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റി വെച്ചിരിക്കുന്നു. ഇതെല്ലാം അനിശ്ചിതമായി നീണ്ടു പോയത് കാരണം രോഗികള്‍ ബുദ്ധിമുട്ടുന്ന ഗുരുതരമായ സാഹചര്യം നിലനില്ക്കുന്നു. എല്ല് രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഈ കൊറോണക്കാലത്തും കോഴിക്കോട് മെഡി:കോളേജിലും ഭീമമായ തുക നല്കി സ്വകാര്യ ആശുപത്രിയേയും ആശ്രയികേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വയനാടിന്റെ അതിര്‍ത്തി ജില്ല ഗ്രാമങ്ങളില്‍ നിന്നും തിരുനെല്ലിയില്‍ നിന്നും ജനങ്ങള്‍ ചികിത്സക്കായ് ആശ്രയിക്കുന്നത് ജില്ലാ ആശുപത്രിയെയാണ്.ഇവരെല്ലാം തന്നെ ചികിത്സക്കായ് കല്‍പ്പറ്റയില്‍ എത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
ലോക് ഡൗണിന് ഇളവ് നല്‍കിയതോടെ ആക്സിഡന്റ് കേസുകള്‍ വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. ജില്ല ആശുപത്രിയിലെ കോടിക്കണക്കിന് രൂപയുടെ ചികിത്സാ ഉപകരണങ്ങള്‍ അനുദിനം ഉപയോഗ ശൂന്യമായി നശിച്ചു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ആയത് കൊണ്ട് ആശുപത്രിയിലെ പുതിയ ബ്ലോക്കിലേക്ക് കോവിഡ് ആശുപത്രി മാറ്റിക്കൊണ്ട് ജില്ലാ ആശുപത്രിയിലെ മറ്റു ചികിത്സകള്‍ അടിയന്തര പ്രാധാന്യത്തോടെ അവിടെ പുനരാരംഭിക്കണമെന്നും രോഗികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയത് അദ്ദേഹം പറഞ്ഞു. സുരേഷ് പെരുഞ്ചോല അദ്ധ്യക്ഷത വഹിച്ചു. മനോജ് പിലാക്കാവ്, രാമചന്ദ്രന് എം.അരുണ്‍പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: