കോഴിക്കോട്: ബിജെപി പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നിര്‍വ്വഹിച്ചു. പട്ടികജാതി-, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ അവഗണിക്കപ്പെടുകയാണെന്നും അതിന്റെ ഒടുവിലത്തെ ഉദ്ദാഹരണമാണ് ഓണ്‍ലൈന്‍ പഠനം നിഷേധിക്കപ്പെട്ടതിനാല്‍ മലപ്പുറത്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
രാജ്യത്ത് പട്ടിക ജാതി-വര്‍ഗ വികസന ഫണ്ട് ഏറ്റവും കൂടുതല്‍ വകമാറ്റി ചെലവഴിക്കുന്ന സംസ്ഥാനം കേരളമാണ്. അയ്യങ്കാളിയെ പോലുള്ളവര്‍ ഉയര്‍ത്തികൊണ്ടു വന്ന നവോത്ഥാനം അട്ടിമറിക്കുന്ന ദുഷ്ടശക്തികളാണ് കേരളം ഭരിക്കുന്നത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയ്ക്ക് അദ്ദേഹം നേടിക്കൊടുത്ത അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപി പ്രതിജ്ഞാബന്ധമാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
എസ് സി മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ് പി. സിദ്ദാര്‍ത്ഥന്‍ അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ. പ്രേമന്, എസ്സി മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് എ. സിദ്ദാര്‍ത്ഥന്‍, കെ.വി. കുമാരന്, എ.ടി. അശോകന് എന്നിവര്‍ സംസാരിച്ചു.
ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസില്‍ എസ്സി മോര്‍ച്ച സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി അനുസ്മരണത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അയ്യങ്കാളിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: