കുണ്ടറ: തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് മുന്നില്‍ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇളമ്പള്ളൂര്‍ പഞ്ചായത്തില്‍ പുന്നമുക്ക് പഞ്ചായത്ത് ആഫീസ് റോഡിലാണ് ശുദ്ധജലം പോകുന്ന പൈപ്പ്ലൈന് പൊട്ടിയൊഴുകുന്നത്. ഈ അടുത്ത കാലത്ത് പണി പൂര്‍ത്തിയാക്കിയ റോഡിലാണ് പൈപ്പ് പൊട്ടിയത്.
വാട്ടര്‍ അതോറിട്ടി ജീവനക്കാരെ പലവട്ടം അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസവും നൂറുകണക്കിനു ലിറ്റര്‍ ജലമാണ് പാഴാകുന്നത്. തൃക്കോവില്‍വട്ടം, പെരിനാട് പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇതേ സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: