ചവറ: തെക്കുംഭാഗം കൃഷിഭവനില്‍ നടക്കുന്ന അഴിമതിക്കെതിരെ ബിജെപി തെക്കുംഭാഗം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഭരിക്കുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രമായി കാര്‍ഷിക ആനുകൂല്യങ്ങള്‍ നല്കുന്ന പ്രവണത അവസാനിപ്പിക്കുക, പക്ഷഭേദം ഇല്ലാതെ ആനുകൂല്യങ്ങള്‍ പാവപ്പെട്ടവന്റെ കൈകളില്‍ എത്തിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി സംഘടിപ്പിച്ച ധര്‍ണ ബിജെപി തെക്കുംഭാഗം പഞ്ചായത്ത് സമിതി പ്രസിഡന്റ് ശശി താമരാല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മറ്റി അംഗം അഡ്വ. കെ.കെ. രാജന്‍പിള്ള, മണ്ഡലം ട്രഷറര്‍ ശ്രീകുമാര്‍, യുവമോര്‍ച്ചാ മണ്ഡലംപ്രസിഡന്റ് രാജീവ്, കര്‍ഷകമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് വാസുദേവന്‍പിള്ള, കൃഷ്ണകുമാര്‍, അനീഷ് ചന്ദ്രന്, ശ്രീജേഷ് തെക്കുംഭാഗം, മുരളിപിള്ള, വസന്തന്, കുട്ടപ്പന്, വി. ഉപേന്ദ്രബാബു, പ്രശാന്തികൃഷ്ണകുമാര് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: