ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേ 2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷം സുരക്ഷയില്‍ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച വച്ചു. ഈ കാലയളവില്‍ ഒരു റെയില്‍വേ യാത്രികന് പോലും ട്രെയിന്‍ അപകടങ്ങളില്‍ മരണമടഞ്ഞിട്ടില്ല.166 വര്‍ഷം മുമ്പ് 1853 ല്‍ ഇന്ത്യയില്‍ റെയില്‍വേ നിലവില്‍ വന്നതിനുശേഷം ആദ്യമായി ഈ നേട്ടം കൈവരിക്കുന്നത്.
സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികളില്‍ മനുഷ്യനിയന്ത്രിത ലെവല്‍ ക്രോസിംഗുകള്‍ ഒഴിവാക്കുക,മേല്‍പ്പാലങ്ങള്‍,് അടിപ്പാതകള്‍ പാലങ്ങളുടെ പുനര്‍നിര്‍മ്മാണവും ബലപ്പെടുത്തലും, പാതകളില്‍ പുതിയ റെയില്‍ ട്രാക്കുകള്‍ നിരത്തുക , ഫലപ്രദമായ ട്രാക്ക് പരിപാലനം, സുരക്ഷാ ക്രമീകരണങ്ങളുടെ കര്‍ശനമായ നിരീക്ഷണം,റെയില്‍വേ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട പരിശീലനം ,സിഗ്നലിംഗ് സംവിധാനത്തിലെ മെച്ചപ്പെടുത്തലുകള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, പരമ്പരാഗത ഐസിഎഫ് കോച്ചുകളില്‍ നിന്ന് ഘട്ടം ഘട്ടമായി ആധുനികവും സുരക്ഷിതവുമായ എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറ്റം തുടങ്ങിയവ ഉള്‍പ്പെടുന്നു.
സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേ സ്വീകരിച്ച ചില പ്രധാന നടപടികള്‍ ഇവയാണ്:
2019-20 ല്‍ 1274 മനുഷ്യ നിയന്ത്രിത ലെവെല്‍ക്രോസുകള്‍ ഒഴിവാക്കി.റെക്കോര്‍ഡ് ആണിത് . മുന്‍വര്‍ഷത്തിന്റെ ഇരട്ടി. മനുഷ്യ നിയന്ത്രിത ലെവെല്‍ക്രോസുകള്‍ ഒഴിവാക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുമാണിത്.
റെയില്‍ ശൃംഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആകെ 1309 മേല്‍പ്പാലങ്ങളും അടിപ്പാതകളും നിര്‍മ്മിച്ചു.
1367 പാലങ്ങളുടെ പുനര്‍നിര്‍മ്മാണവും ബലപ്പെടുത്തലും പൂര്‍ത്തീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ 1013 നെ അപേക്ഷിച്ച് 37% വര്‍ദ്ധന
5,181 കിലോമീറ്റര്‍ ട്രാക്ക് നവീകരണം പൂര്‍ത്തിയാക്കി.റെയിലുകളുടെ ഏറ്റവും ഉയര്‍ന്ന നവീകരണ നിരക്ക്.
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റെയിലുകള്‍ (13.8 ലക്ഷം ടണ്‍) റയില്‍വേക്കായി ലഭ്യമാക്കി. 6.4 ലക്ഷം ടണ്‍ ഭാരവും കൂടുതല്‍ നീളവുമുള്ള റെയിലുകള്‍ വിതരണം ചെയ്തതോടെ ഫീല്‍ഡ് വെല്‍ഡിങ്ങിന്റെ വ്യാപ്തി ഗണ്യമായി കുറയ്ക്കാനും മികച്ച ആസ്തി നിര്‍മ്മാണത്തിനും സാധിച്ചു.
285 ലെവല്‍ ക്രോസിംഗുകള്‍ സിഗ്നലുകള്‍ ഉപയോഗിച്ച് ഇന്റര്‍ലോക്ക് ചെയ്തു. ഇന്റര്‍ലോക്ക്ഡ് ലെവല്‍ ക്രോസിംഗുകളുടെ ആകെ എണ്ണം 11,639 ആയി.
സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 84 സ്റ്റേഷനുകള്‍ മെക്കാനിക്കല്‍ സിഗ്നലിംഗലില്‍ നിന്ന് ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക് സിഗ്നലിംഗിലേക്കു മാറി.
രാഷ്ട്രീയ റെയില്‍ സന്‍രക്ഷ കോഷ് പദ്ധതിയിലൂടെ വിഭാവനം ചെയ്ത സഞ്ചിത നിക്ഷേപമായ ഒരു ലക്ഷം കോടി രൂപ ഉപയോഗിച്ച് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് മേല്‍പ്പറഞ്ഞവയെല്ലാം സാധ്യമായത്. പദ്ധതി വിഭാവനം ചെയ്യുന്ന പ്രതിവര്‍ഷ ചെലവ് 20,000 കോടി രൂപയാണ്. ഈ ഫണ്ട് ഉപയോഗിച്ച്, അടിയന്തിര സ്വഭാവമുള്ള വളരെ നിര്‍ണായക സുരക്ഷാ പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: