യു.എൻ: ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍ ഏറെ സഹായിച്ചിരുന്നുവെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വ്യാപനം സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു.
130 കോടിയോളം ജനങ്ങള്‍ പല സാമൂഹിക ചുറ്റുപാടില്‍ കഴിയുന്നതിനാല്‍ ഏത് സമയത്തും സ്ഥിതി ഗുരുതരമാകുമെന്ന് അടിയന്തര ആരോഗ്യവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാന് അറിയിച്ചു. മൂന്നാഴ്ച കൊണ്ട് ഇന്ത്യയില്‍ വന്‍ തോതിലാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടിയതെന്നും മൈക്കല്‍ റയാന് പറയുന്നു.
ഇന്ത്യയിലെ ഓരോ സ്ഥലത്തും കോവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമാണ്. നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് സാഹചര്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വൈറസ് വ്യാപനം ക്രമാതീതമല്ല, എന്നാല്‍ അത് കൂടിക്കൂടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ അഞ്ചിലൊന്നില്‍ താഴെ മാത്രം ജനസംഖ്യയും സമ്പത്തിലും വന്‍ അന്തരവുമുള്ള അമേരിക്കയില്‍ ലക്ഷങ്ങള്‍ രോഗം ബാധിച്ച് മരിച്ചപ്പോഴും ഇവിടെ മരണ സംഖ്യ നാലക്കത്തില്‍ ഒതുങ്ങിയിരുന്നു. ഭരണകൂടത്തിന്റെ ജാഗ്രതയാണ് ഇതിന് സഹായിച്ചത്.
പാകിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ ജനസാന്ദ്രത ഏറിയ രാജ്യങ്ങളിലും കൊവിഡ് സ്ഥിതി ആശങ്കാജനകമാനിന്നും മൈക്കല്‍ റയാന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: