ന്യൂദല്‍ഹി : രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ വര്‍ധനവ്. ഒരാഴ്ചയ്ക്കിടെ 343 കോടിയാണ് രൂപയാണ് വര്‍ധിച്ചത്. മെയ് 29 ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യശേഖരം 343 കോടി ഡോളര്‍ വര്‍ധിച്ച് 49,348 കോടി ഡോളറായി ഉയര്‍ന്നു. റിസര്‍വ് ബാങ്കാണ് ഇതുസംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.
യൂറോയും പൗണ്ടും, ഡോളറും, യെന്നും ഉള്‍പ്പെടെയുള്ള കണക്കുകളാണിത്. മെയ് 29ന് മുമ്പുള്ള ആഴ്ചയിലും 300 കോടി ഡോളര്‍ വര്‍ധിച്ചിരുന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചു. അതേസമയം രാജ്യത്തെ സ്വര്‍ണശേഖരത്തിന്റെ മൊത്തം മൂല്യത്തില്‍ കുറവുണ്ടായിട്ടുണ്ട്. 32.682 ബില്യണിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ മൂല്യത്തില്‍ 97 ദശലക്ഷം ഡോളറിന്റെ കുറവാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: