വാഷിങ്ടണ്‍ (ഡി സി ): യുഎസില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കു മുന്‍പ് ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഉച്ചകോടി വിപുലീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ എതിര്‍പ്പുമായി ചൈന രംഗത്ത് .
നിലവില്‍ ജി 7ല്‍ ഇന്ത്യ അംഗമല്ല. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, കാനഡ എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നരേന്ദ്രമോദിയും തമ്മില്‍ കഴിഞ്ഞ ദിവസം നിര്‍ണ്ണായക ചര്‍ച്ച നടന്നിരുന്നു.ചര്‍ച്ചയില്‍ ജി-7 ച്ചകോടിയിലേക്ക് മോദിയെ ട്രംപ് സ്വാഗതം ചെയ്തിരുന്നു. ഇതാണ് ചൈനയുടെ പ്രതികരണത്തിന് ആധാരം.ചൈനയ്ക്കെതിരെ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്
നേരത്തെ ജി -8 കൂട്ടായ്മയില്‍നിന്ന് റഷ്യ പുറത്തു പോയപ്പോളാണ് ജി -7 ആയത്.ജി 11 ആക്കാനാണ് അമേരിക്കയുടെ നീക്കം. അടുത്ത ജി -7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് ഔദ്യോഗിക ക്ഷണിക്കുകയും മോദി ക്ഷണം സ്വീകരിക്കുകയും ചെയ്തു. ജി-7 കാലഹരണപ്പെട്ടതായും കോവിഡാനന്തര ലോകക്രമത്തില്‍ ഇന്ത്യയക്ക് പ്രധാന സ്ഥാനമുണ്ടെന്നും ട്രംപ് ടെലഫോണ്‍ സംഭാഷണത്തില്‍ മോദിയോട് പറഞ്ഞു. കോവിഡിനു ശേഷമുള്ള ലോകത്ത് ഉയര്‍ന്നുവരുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ക്രിയാത്മകമായി അംഗീകരിക്കുന്ന വിപുലീകരിക്കുന്ന ഒരു ഫോറം നല്ലതാണെന്ന് മോദി മറുപടിയായി പറഞ്ഞു.
2020 ജൂണില്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ജി- 7 ഉച്ചകോടി കോവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ വരെ നീട്ടിവച്ചിരുന്നു. ഇതിനിടെയാണ് G-7, വിപുലീകരിക്കാന്‍ ട്രംപ് ശ്രമം നടത്തിയത്. ഒരിക്കല്‍ പുറത്തുപോയ റഷ്യയെ വീണ്ടും ഒപ്പം ചേര്‍ക്കാനും ട്രംപ് ശ്രമം നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായി പുടിനുമായി ട്രംപ് സംഭാഷണം നടത്തിയിരുന്നു. ചൈനയെകൂടി ഉള്‍പ്പെടുത്തി ജി-12 ആക്കണമെന്ന് റഷ്യ താല്പര്യം പ്രകടിപ്പിച്ചെങ്കിലും അമേരിക്ക സമ്മതിച്ചില്ല
ഇന്ത്യയെ ഉള്‍പ്പെടുത്തി ലോക രാജ്യങ്ങളുടെ പുതിയ കൂട്ടായ്മ രൂപീകരിക്കാനുള്ള അമേരിക്കന്‍ നീക്കം നരേന്ദ്ര മോദിയ്ക്കുള്ള ആഗോള അംഗീകാരമായിട്ടാണ് വിലയിരുത്തുന്നത്. തങ്ങള്‍ക്കെതിരായ ചേരി ഉണ്ടാക്കുകയാണെന്ന് ചൈനയും വിശ്വസിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: