പാലക്കാട്: ജില്ലയില്‍ സ്ഥിതികള്‍ രൂക്ഷമാവുന്നു. തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ 40 പേര്‍ക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റദിവസം ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് പാലക്കാടാണ്. ഇന്നലെ 17 പേര് രോഗമുക്തരായതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി.
സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വന്ന 35 പേര്‍ക്കുമാണ് രോഗം പിടിപെട്ടിട്ടുള്ളത്. ഇതില്‍ ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ഒരു തമിഴ്നാട് സ്വദേശിയുമുണ്ട്.
വാളയാറില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഫോറസ്റ്റ് ഓഫീസര്‍ (40), ജില്ലാ ആശുപത്രി ജീവനക്കാരായ ഒരു സ്ത്രീ (46)രണ്ട് പുരുഷന്മാര് (35,48), കെഎംഎസ്സിഎല് ജീവനക്കാരന് (41) എന്നീ അഞ്ച് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ദുബായില്‍ നിന്നെത്തിയ കര്‍ക്കിടാംകുന്ന് സ്വദേശികളായ ഒരു സ്ത്രീ (38) രണ്ടു പെണ്‍കുട്ടിള്‍(5,15), അലനല്ലൂര്‍ സ്വദേശി(25), തിരുവേഗപ്പുറ സ്വദേശി (55), പറളി സ്വദേശി (47), കൂറ്റനാട് വാവന്നൂര്‍ സ്വദേശി (56), തമിഴ്നാട്ടില്‍ നിന്നെത്തിയ പുഞ്ചപ്പാടം സ്വദേശി (60), ഒരുവയസുള്ള പെണ്‍കുട്ടി, ശ്രീകൃഷ്ണപുരം സ്വദേശി(62), പുഞ്ചപ്പാടം സ്വദേശിനികളായ രണ്ടുപേര്‍(26,50), അഞ്ചുമൂര്‍ത്തിമംഗലം സ്വദേശിനി(45), പാലപ്പുറം സ്വദേശി (43), കൊല്ലങ്കോട് സ്വദേശിനി (34), കണ്ണിയംപുറം സ്വദേശിനി (25) എന്നിവര്‍ക്കു രോഗം സ്ഥിരീകരിച്ചു.
പൂക്കോട്ടുകാവ് സ്വദേശി (64), വണ്ടാഴി സ്വദേശി (39), കരിയമുട്ടി സ്വദേശി (52 ), തൃക്കടീരി സ്വദേശി (45), പനമണ്ണ സ്വദേശികളായ അഞ്ച് പേര് (30,39,23,27,31 പുരുഷന്), വരോട് സ്വദേശി (34) എന്നീ പത്ത് പേര് മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. ദല്‍ഹിയില്‍ നിന്നെത്തിയ കിഴക്കേത്തറ സ്വദേശിനിക്കും (23), ഖത്തറില്‍ നിന്നെത്തിയ കണ്ണാടി സ്വദേശി (47), ഉത്തര്‍പ്രദേശില്‍ നിന്നും വന്ന ഒറ്റപ്പാലം വരോട് സ്വദേശി (42), കുവൈറ്റില്‍ നിന്നെത്തിയ തെങ്കര (26), ആന്ധ്രയില്‍ നിന്നെത്തിയ തത്തമംഗലം സ്വദേശി (39), വരോട് സ്വദേശി (48), തമിഴ്നാട് സ്വദേശി (22), ലക്ഷദ്വീപില്‍ നിന്നും വന്ന പിരായിരി സ്വദേശി (27), കര്‍ണാടകയില്‍ നിന്നെത്തിയ കണ്ണിയംപുറം സ്വദേശിന (21) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കല്‍ കോളേജിലും ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: