മുംബൈ: ഇന്ത്യയില്‍ പ്രദേശികമായി നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്ത്താത്ത സിനിമാ താരങ്ങളുള്‍പ്പെടെയുള്ളവര്‍ അമേരിക്കയിലെ പ്രക്ഷോഭക്കാര്‍ക്ക് വേണ്ടി വാദിക്കുന്ന ഇരട്ടത്താപ്പ് തുറന്നുകാട്ടി ബോളിവുഡ് താരം കങ്കണ റാവത്ത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് സന്യാസിമാര്‍ ആക്രമണത്തിന് ഇരയായത്. ഇതുവരെ ആരും ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. ഈ താരങ്ങളെല്ലാം താമസിക്കുന്ന മഹാരാഷ്ട്രയിലായിരുന്നു സംഭവം. അവര്‍ ഇപ്പോളും രണ്ട് മിനിറ്റ് നേരത്തെ പ്രശസ്തി നല്കുന്ന ഒരു കുമിളയ്ക്കുള്ളിലാണ് ജീവിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള അടിമത്ത മനോഭാവത്തില്‍ ഇപ്പോളും മാറ്റമില്ലെന്ന് പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞു.
പാരിസ്ഥിതിക വിഷയങ്ങളില്‍ പോലും ഈ ഇരട്ടത്താപ്പ് കാണാം. പരിസ്ഥിതി വിഷയങ്ങളിലും വിദേശരാജ്യങ്ങളിലെ കൗമാരക്കാരെ പ്രശംസിക്കുകയും പിന്താങ്ങുകയും ചെയ്യുന്നവര്‍ സ്വന്തം രാജ്യത്തെ ഇത്തരം പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയാണ്. പദ്മശ്രീ അവാര്‍ഡ് പോലും ലഭിച്ച പലരും ഇത്തരം പ്രശ്നങ്ങളില്‍ ആവശ്യമായ പിന്തുണ ലഭിക്കാതെയാണ് പോകുന്നത്. ബോളിവുഡിന് ആദിവാസികളുടെ പ്രശ്നങ്ങളേക്കുറിച്ചും ഒന്നും പറയാനില്ലെന്നും കങ്കണ അഭിമുഖത്തില്‍ ചോദിച്ചു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: