പിറവം: പിറവം മേഖലയിലെ ജന്മഭൂമി സ്പോണ്‍സര്‍ഷിപ്പ് വരിസംഖ്യ സമര്‍പ്പണത്തിന് രാമമംഗലത്ത് തുടക്കമായി. ബിജെപി രാമമംഗലം പഞ്ചായത്ത് സമിതി കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ മദ്ധ്യമേഖല ഉപാധ്യക്ഷന്‍ എം.എന്‍. മധുവില്‍ നിന്ന് ജന്മഭൂമി പിറവം ലേഖകന്‍ പി.കെ. സുരേന്ദ്രന് വാര്‍ഷിക വരിസംഖ്യ ഏറ്റുവാങ്ങി.
കൂടുതല്‍ ജനങ്ങളിലേക്ക് ജന്മഭൂമി ദിനപത്രം എത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് എം.എന്‍. മധു വരിസംഖ്യ സമര്‍പ്പണത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപി രാമമംഗലം പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.ജി. അനീഷ് അധ്യക്ഷനായി. പിറവം മണ്ഡലം ഉപാദ്ധ്യക്ഷന്‍ പി.എസ്. അനില്‍കുമാര്‍, ആര്‍എസ്എസ് മുതിര്‍ന്ന കാര്യകര്‍ത്താവ് കെ.എന്‍. ചന്ദ്രശേഖരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: