കണ്ണൂര്‍: പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി ആര്‍എസ്എസ്, സേവാഭാരതി അടക്കമുളള വിവിധ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ ജില്ലയിലെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ശുചീകരണം നടത്തി.
ധര്‍മ്മടം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നാഷണല്‍ ഹൈവേ പരിസര ശുചീകരണം ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി പി.വി. ശ്യാം മോഹന്‍, ധര്‍മ്മടം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.പി. സൗരവ്, സി. സിനോഷ്, കെ. ഷനില്‍, ആദര്‍ശ്, എം.കെ. റിജേഷ്, കെ.കെ. ധനീഷ് എന്നിവര്‍ നേതൃത്വം നല്കി.
തളിപ്പറമ്പില്‍ ജില്ലാ ട്രഷറര്‍ കെ.ടി. വിജയകുമാര്‍, ചിറ്റാരിപറമ്പില്‍ തലശ്ശേരി താലൂക്ക് ജനറല്‍ സെക്രട്ടറിമാരായ കെ.വി. വിനീഷ്, സി.ഒ. മനേഷ്, കടമ്പൂരില്‍ കണ്ണൂര്‍ താലൂക്ക് ട്രഷറര്‍ വിജയഭാനു, സി. ഷിജില്‍, ജെര്ലേഷ്, രജിലേഷ്, തലശ്ശേരിയില്‍ രഞ്ജിത്ത്, മാടപ്പീടികയില്‍ ഷിജു, അഭിലാഷ്, ഷിജില്‍, ചിറക്കക്കാവില്‍ കെ. അജേഷ്, ഹരി ഇടത്തിലമ്പലം, അഴീക്കോട് പഞ്ചായത്തില്‍ കണ്ണൂര്‍ താലൂക്ക് ജനറല്‍ സെക്രട്ടറി നിധിന് എന്നിവരും നേതൃത്വം നല്കി.
തലശ്ശേരി: പകര്‍ച്ചവ്യാധികള്‍ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കുകയെന്ന ലക്ഷ്യവുമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങുക എന്ന ആര്‍എസ്എസ് പ്രാന്ത കാര്യവാഹിന്റെ ആഹ്വാനമേറ്റെടുത്തു കൊണ്ട് ശുചീകരണ യജ്ഞമായി ആചരിക്കുന്നവന്റെ ഇതിന്റെ ഭാഗമായി സേവാഭാരതി തിരുവങ്ങാട് ശാഖയുടെ നേതൃത്വത്തില്‍ തിരുവങ്ങാട് കിഴന്തിമുക്ക് റോഡുകളും പൊതുവഴികളും വൃത്തിയാക്കി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, രഞ്ജിത്ത്, തച്ചോളി ഹരിദാസ് എന്നിവര്‍ നേതൃത്വം നല്കി.
കൂത്തുപറമ്പ്: സേവാഭാരതി കൂത്തുപറമ്പ് ആഭിമുഖ്യത്തില്‍ അണുനാശിനി ഉപയോഗിച്ച് തൊക്കിലങ്ങാടി മുതല്‍ കൂത്തുപറമ്പ് ടൗണ്‍ വരെ മുഴുവന്‍ കടകളും സ്ഥാപനങ്ങളും അണുവിമുക്തമാക്കി ശുചീകരിച്ചു. സേവാഭാരതി പ്രസിഡണ്ട് അഡ്വ. രാജേഷ് ഖന്ന, സെക്രട്ടറി കെ. ഗംഗാധരന് മാസ്റ്റര്‍, കെ.എ. പ്രത്യുഷ്, വിനോദ് കുമാര്‍, സന്ദീപ്, സഞ്ജീവന്, എന്‍.കെ. അനില്‍കുമാര്‍, സവ്യസാജന് എന്നിവര്‍ നേതൃത്വം നല്കി.
ഇരിട്ടി: ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പേരാവൂര്‍ പഞ്ചായത്തില്‍ ബിഎംഎസ്സും ബിജെപിയും സംയുക്തമായി ശുചീകരണ പരിപാടി സംഘടിപ്പിച്ചു. താലൂക്ക് ഹോസ്പിറ്റല്‍ റോഡ് പരിസരത്ത് നടന്ന ശുചീകരണ പ്രവര്‍ത്തിക്ക് ബിജെപി ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി രാജന് നന്തിയത്ത്, ബിജെപി പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജന്, സെക്രട്ടറി കെ.പി. ഷിബു, ബിഎംഎസ് യൂണിറ്റ് സെക്രട്ടറി എ. സുരേഷ്ബാബു, പി.കെ. ആനന്ദന് എന്നിവര്‍ നേതൃത്വം നല്കി.
പാനൂര്‍: പാനൂരില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ശുചീകരണം ആര്‍എസ്എസ് പാനൂര്‍ ഖണ്ഡ് സഹസംഘചാലക് കെ. പ്രകാശന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പാനൂര്‍ ഖണ്ഡ് കാര്യവാഹക് കെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. പുത്തൂര്‍ റോഡില്‍ നഗരസഭ കാര്യാലയം വരെയും കൂത്തുപറമ്പ് റോഡില്‍ പഴയ കെഎസ്ഇബി ഓഫീസ് പരിസരവും ചമ്പാട് റോഡ് മാര്‍ക്കറ്റ് വരെയും ബസ് സ്റ്റാന്റ് ഭാഗത്ത് കണ്ണംവെള്ളി എല്‍പി സ്ക്കൂള് പരിസരം വരെയും ശുചീകരിച്ചു. മത്സ്യമാര്‍ക്കറ്റ്, രജിസ്റ്റര്‍ ഓഫീസ് പരിസരത്തെ കാടുപിടിച്ച ഭാഗങ്ങളും വൃത്തിയാക്കി. ശുചീകരിച്ച സ്ഥലങ്ങളില്‍ ക്ലോറിനേഷനും നടത്തി. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ടി.പി. സുരേഷ് ബാബു, പാനൂര്‍ ഖണ്ഡ് സേവാപ്രമുഖ് എന്‍.ടി. മനോജ്, സേവാഭാരതി മേഖല പ്രസിഡണ്ട് എം. വിജിത്ത് കുമാര്‍, സെക്രട്ടറി വി.പി. ജിതേഷ്, കെ. പ്രേമന്, ഇ. രാജേഷ്, എ.കെ. സതീശന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആലക്കോട്: ആലക്കോട് സേവാഭാരതി യൂണിറ്റിന്റെ ആലക്കോട് പാലത്തിന്റെ ഇരുവശങ്ങളിലെ കാടുകളും സെന്റ് മേരിസ് സ്കൂളിന്റെ പരിസരവും വൃത്തിയാക്കി. സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് ടി.ജി. രമേശ്, വൈസ് പ്രസിഡണ്ട് ബാബു പാറയ്ക്കല്‍, സെക്രട്ടറി സുരേഷ് മേലേ ടം, ആര്‍എസ്എസ് ആലക്കോട് മണ്ഡല് കാര്യവാഹ് എന്‍.ആര്. നിജേഷ്, മണ്ഡല് സേവാ പ്രമുഖ് ഇ.പി. ഷിജു, സമ്പര്‍ക്ക പ്രമുഖ് കെ.എന്‍. മധു, ലിറ്റോ മണി തുടങ്ങിയവര്‍ പങ്കെടുത്തു.
തലശ്ശേരി: തലശ്ശേരി നഗരസഭയിലെ ചെളിയും മണ്ണും നിറഞ്ഞ് വെള്ളം ഒഴുകാതായ പ്രധാനപ്പെട്ട തോട് ബിജെപി പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ചേറ്റംകുന്ന്, പാലിശ്ശേരി, കായ്യത്ത് വാര്‍ഡുകളിലെ മഴവെള്ളത്തിന്റെ ഒഴുക്കിന് തടസ്സമായിരുന്ന കുയ്യാലി തോടാണ് മണ്ണും ചെളിയും നീക്കം ചെയ്ത് വൃത്തിയാക്കായത്. നിരവധി വര്‍ഷങ്ങളായി കുയ്യാലി ജംഗ്ഷനിലും, പരിസര പ്രദേശത്തെ വീടുകളിലും, റോഡിലും മഴക്കാലത്ത് വെള്ളം കയറി ദിവസങ്ങളോളം ജനങ്ങളും കച്ചവടകാരും യാത്രക്കാരും അനുഭവിച്ചുവരുന്ന ദുരിതത്തിനാണ് ഇതോടെ അറുതിയായത്. ബിജെപി ചേറ്റംകുന്ന് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സേവന പ്രവര്‍ത്തനത്തിന് ബിജെപി ജില്ലാ സെല്‍ കോഡിനേറ്റര്‍ എം.പി സുമേഷ് നേതൃത്വം നല്കി. പി.കെ. ബൈജിത്ത്, കെ .പവിത്രന്, കെ.സി സുനില്‍ കുമാര്‍, എം.പി ജോതിഷ്, പുഴിയില്‍ രമേഷ്, സി.മോഹനന് തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: