ന്യൂദല്‍ഹി: സാമ്പത്തിക മേഖലകളില്‍, തങ്ങളുടെ കരുത്ത് പ്രകടമാക്കുന്നതിലൂടെ ലോകത്തെ മുഴുവന്‍ ആശ്ചര്യപ്പെടുത്തുക മാത്രമല്ല അവരെ മുഴുവന്‍ പ്രചോദിപ്പിക്കാനും 130 കോടി ഭാരതീയര്‍ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകള്‍ എങ്ങനെ തിരിച്ചുവരും എന്നതിനെപ്പറ്റി വലിയ സംവാദങ്ങള്‍ നടക്കുന്നുണ്ട്. ഐക്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി കൊറോണ വൈറസിനെതിരെ പോരാടി ലോകത്തെ ആശ്ചര്യപ്പെടുത്തിയവരാണ് നമ്മള്. അതുപോലെ തന്നെ, സാമ്പത്തിക രംഗത്തിന്റെ പുനരുജ്ജീവനത്തിലും, നാം ലോകത്തിനു തന്നെ മാതൃകയാകുമെന്നു എല്ലാവരും വിശ്വസിക്കുന്നു. തന്റെ സര്‍ക്കാരിന്റെ രണ്ടാംെ വാര്‍ഷികത്തോടനുബന്ധിച്ച് പൗരന്മാരെ സംബോധന ചെയ്ത് എഴുതിയ കത്തില്‍ മോദി പറഞ്ഞു.
നാം സ്വയം പര്യാപ്തത കൈവരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നമ്മുടെ ശേഷികള്‍ അടിസ്ഥാനമാക്കി, നമ്മുടേതായ വഴികളിലൂടെ നമുക്ക് മുന്നോട്ട് പോയെ തീരൂ. അത് യാഥാര്‍ഥ്യമാക്കാന്‍ ഒരു മാര്‍ഗമേ ഉളളൂ ; ആത്മനിര്‍ഭര്‍ ഭാരത് അല്ലെങ്കില്‍ സ്വയംപര്യാപ്ത ഇന്ത്യ.ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് വേണ്ടി അടുത്തിടെ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ഈ ദിശയിലുള്ള പ്രധാന കാല്‍വയ്പാണ്.നമ്മുടെ കര്‍ഷകരാകട്ടെ, തൊഴിലാളികളാകട്ടെ, ചെറുകിട സംരഭകരാകട്ടെ, സ്റ്റാര്‍ട്ട് അപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കളാകട്ടെ, ഓരോ ഭാരതീയനും അവസരങ്ങളുടെ ഒരു പുതുലോകം സൃഷ്ടിക്കാന്‍ ഈ നീക്കം ഗുണം ചെയ്യുമെന്ന് തീര്‍ച്ച. മണ്ണിന്റെ മണവും തൊഴിലാളികളുടെ വിയര്‍പ്പും കഠിനാധ്വാനവും കഴിവുകളും പുതിയ ഉത്പന്നങ്ങള്‍ക്ക് ജന്മം നല്‍കും. ഇറക്കുമതിയിന്മേലുള്ള ആശ്രയത്വം കുറച്ച്, സ്വയം പര്യാപ്തമായ ഭാരതത്തിലേക്ക് അത് നമ്മെ നയിക്കും.
കൊറോണ ഇന്ത്യയെ ബാധിക്കുമ്പോള്‍ ഇന്ത്യ ലോകത്തിന് ഒരു വലിയ പ്രതിസന്ധിയാകുമെന്ന് പലരും ഭയപ്പെട്ടു. എന്നാല്‍ ഇന്ന്, പൂര്‍ണ്ണമായ ആത്മവിശ്വാസത്തിലൂടെയും തിരിച്ചുവരവിലൂടെയും ലോകം നമ്മെ നോക്കുന്ന രീതിയെ നിങ്ങള്‍ മാറ്റിമറിച്ചു. ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൈയടിക്കുന്നതിലൂടെയും വിളക്കു കൊളുത്തുന്നതിലൂടെയും, കൊറോണ യോദ്ധാക്കളെ ഇന്ത്യയുടെ സായുധ സേന ആദരിക്കുന്നതിലും , ജനത കര്‍ഫ്യൂ, അല്ലെങ്കില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ സമയത്ത് നിയമങ്ങള്‍ വിശ്വസ്തമായി പാലിക്കുന്നതിലൂടെയാകട്ടെ, എല്ലാ അവസരങ്ങളിലും ശ്രേഷ്ഠ ഭാരതത്തിന്റെ ഉറപ്പാണ് ഏകഭാരതമെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ആഗോള മഹാമാരിയുടെ കാലം തീര്‍ച്ചയായും ദുര്‍ഘടസന്ധി തന്നെയാണ്. എന്നാല്‍ 130 കോടി ഭാരതീയരുടെ വര്‍ത്തമാനമോ ഭാവിയോ ഒരു വിപത്തിനും നിശ്ചയിക്കാനാവില്ല.നമ്മുടെ ഇന്നും, നാളെയും നാം തന്നെ തീരുമാനിക്കും.വളര്‍ച്ചയുടെ പാതയില്‍ നാം മുന്നോട്ട് കുതിക്കും; വിജയം നമ്മുടേതാണ്. പ്രധാനമന്ത്രി എഴുതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: