കോട്ടയം: ദേവസ്വം ബോര്‍ഡും, സര്‍ക്കാരും നടത്തുന്ന ഏകപക്ഷീയ നടപടികള്‍ ശ്രീപദ്മനാഭന്റെ ലക്ഷം കോടി സ്വര്‍ണ -രത്നാഭരണങ്ങളില് കണ്ണുവച്ചുള്ള റിഹേഴ്സല്‍ ആണെന്ന് ഹിന്ദു സംഘടനാ നേതൃയോഗം. കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന ദേവസ്വങ്ങളുടെ ആസ്തിയും ക്ഷേത്രഭൂമിയും, പൗരാണിക മൂല്യങ്ങളുള്ള വഴിപാട് സാധനങ്ങളും പാട്ടത്തിന് നല്‍കാനും, വിറ്റു തുലയ്ക്കാനുമുള്ള ശ്രമത്തില്‍നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറണം. ദേവസ്വം ബോര്‍ഡ് നടത്തേണ്ടത് വഴിപാട് സാധനങ്ങളുടെ കണക്കെടുപ്പല്ല, പൗരാണിക മൂല്യവും, കാലപ്പഴക്കവുമുള്ള സമര്‍പ്പണ സാധനങ്ങളുടെ മൂല്യ നിര്‍ണയമാണ്. ക്ഷേത്ര സ്വത്തുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭക്തജനസംഘടനകള്‍, തന്ത്രിമാര്‍ എന്നിവരുമായി കൂടിയാലോചിച്ചു മാത്രമേ തീരുമാനം കൈക്കൊള്ളുവാന്‍ പാടുള്ളൂ.
കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ഷേത്രങ്ങള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ഹിന്ദു സംഘടനാ നേതൃയോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനും കല്യാണം തുടങ്ങിയ ചടങ്ങുകള്‍ക്കും വിലക്ക് തുടരുന്നതിലൂടെ നിത്യനിദാന കാര്യങ്ങള്‍ പോലും മുടങ്ങുന്നു. സ്വകാര്യ ക്ഷേത്ര ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച 1000 രൂപ സമാശ്വാസ ധനം ഇതുവരെ നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. സഹായ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെടാത്തത് ദേവസ്വം ബോര്‍ഡുകളുടെ കെടുകാര്യസ്ഥത മൂലമാണെന്നും നേതൃയോഗം കുറ്റപ്പെടുത്തി.
ഹിന്ദു സംഘടനാ നേതൃയോഗത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. ധാര്‍മിക സങ്കുല്‍ സംയോജക് വി. കെ.വിശ്വനാഥന് മുഖ്യപ്രഭാഷണം നടത്തി. ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, സംഘടന സെക്രട്ടറി ഈറോഡ് രാജന്, സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഭാരവാഹികളായ കെ. നാരായണന്‍കുട്ടി, എം. മോഹനന്, കെ.എസ്. നാരായണന്, ടി.യു. മോഹനന്, ഭരത് കുമാര്‍, വിഎച്ച്പി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന്, ഹിന്ദു ഐക്യവേദി നേതാക്കളായ ആര്.വി. ബാബു, ബ്രഹ്മചാരി ഭാര്‍ഗവറാം, ഇ.എസ്. ബിജു, സി. ബാബു, വി. സുശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: