തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന കൈമാറിയിട്ടുണ്ട്.
കണ്ണൂര്‍ ധര്‍മ്മടത്ത് ഉറവിടമറിയാതെ വൈറസ് ബാധിച്ച് മരിച്ച രോഗിയില്‍ നിന്ന് രോഗം പകര്‍ന്നത് പതിനൊന്നുപേര്‍ക്കാണ്. കാര്യമായ ലക്ഷങ്ങളൊന്നും കാണിക്കാത്ത രോഗിയില്‍ വൈറസ് ബാധ തിരിച്ചറിയും മുന്നേതന്നെ വൈറസ് വ്യാപനമുണ്ടായെന്നാണ് കരുതുന്നത്.
ചക്ക തലയില്‍ വീണ് ചികിത്സ തേടിയ കാസര്കോട്ടുകാരന്, കണ്ണൂരിലെ റിമാന്‍ഡ് പ്രതികള്‍, തിരുവനന്തപുരത്തെ അബ്കാരി കേസ് പ്രതി, ആദിവാസിയായ ഗര്‍ഭിണി, കൊല്ലത്ത് പ്രസവ ശസ്ത്രക്രിയയ്ക്കെത്തിയ യുവതി തുടങ്ങി മൂന്നു ഘട്ടങ്ങളിലായി 23 പേര്‍ക്ക് രോഗം എങ്ങനെ പകര്‍ന്നതെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാണ് സമൂഹ വ്യാപന സാദ്ധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്.
ഇത്തരത്തില്‍ മൂന്ന് ഘട്ടങ്ങളിലായി സംസ്ഥാനത്ത് മുപ്പതോളം പേര്‍ക്കാണ് ഉറവിടം എന്തെന്ന് അറിയാതെ കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രതിദിനം രോഗ നിര്‍ണ്ണയം നടത്തുന്നവരുടെ എണ്ണം സംസ്ഥാനത്ത് വളരെ കുറവാണ്. രാജ്യത്ത് ഒരു ദിവസം നടക്കുന്ന കോവിഡ് പരിശോധനകളില്‍ ഒരു ശതമാനം മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. അതുകൊണ്ടുതന്നെ പരിശോധനകളുടെ എണ്ണം സംസ്ഥാനത്ത് കൂട്ടിയെങ്കില്‍ മാത്രമേ രോഗം നിണ്ണയിച്ച് വ്യാപനം തടയാന്‍ സാധിക്കുകയുള്ളൂവെന്നും സിമിതിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
14 ആരോഗ്യ പ്രവര്‍ത്തകരടക്കം 57 പേര്‍ക്കാണ് 19 ദിവസത്തിനുള്ളില്‍ സമ്പര്‍ക്കം കാരണമുള്ള രോഗബാധയുണ്ടായത്. ഒരാഴ്ചയ്ക്കുളളില്‍ കേരളത്തില്‍ നിന്ന് പോയവരില്‍ തമിഴ്നാട്ടിലും കര്‍ണാടകയിലുമായി രോഗം സ്ഥിരീകരിച്ചത് ഒമ്പത് പേര്‍ക്കാണ്. ഒരു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് മൂവായിരത്തോളം പേര്‍ക്ക് രോഗം ബാധിച്ചേക്കാമെന്നാണ് സര്‍ക്കാര്‍ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: