തിരുവനന്തപുരം: ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. നീരൊഴുക്ക് വര്‍ദ്ധിച്ചാല്‍ അരുവിക്കര ഡാം തുറക്കേണ്ടിവരുമെന്നു കേരളാ വാട്ടര്‍ അതോറിറ്റിയും അറിയിച്ചു. അതിനാല്‍ കരമന ആറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
എട്ടു ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനിടെ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിലെ പ്രദേശങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: