തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും അടക്കം വില്ക്കാന് തീരുമാനിച്ച് ദേവസ്വം ബോര്‍ഡ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. നിലവിളക്കുകളുടെയും ഓട്ടുപാത്രങ്ങളുടെയും ലേലത്തിലൂടെ വന്‍ തുക സമാഹരിക്കാനാക്കാനാണ് നീക്കം.
ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ബോര്‍ഡിന്റെ കീഴിലുള്ള 1248 ക്ഷേത്രങ്ങളില്‍ നിന്നുമാണ് ഇവ ശേഖരിക്കുന്നത്.ഏറ്റുമാനൂര്‍, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് എന്നീ ക്ഷേത്രങ്ങളില്‍ പാത്രങ്ങളും നിലവിളക്കുകളും ധാരാളമായുണ്ടെന്ന് ഇവ ഉപയോഗിക്കാതെ ഊട്ടുപുരകളിലും മറ്റുമായി കൂട്ടിയിട്ടിരിക്കുകയാണെന്നുമാണ് വിശദീകരണം. ക്ഷത്രങ്ങളിലെ ഉത്സവങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും ഉപയോഗിക്കുന്ന പാത്രങ്ങളും നിലവിളക്കുകളും വില്‍ക്കില്ലെന്നും ബോര്‍ഡ് പറയുന്നു. ഇക്കാര്യം ഫെബ്രൂവരിയില്‍ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്ത്തിരുന്നു.
Read More: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വര്‍ണവും വെള്ളിയും ബോണ്ടുകളാക്കും പിത്തളയും ഓടും ലേലത്തിന്
എന്നാല്‍, ഭക്തര്‍ സമര്‍പ്പിച്ച വിളക്കുകളും പാത്രങ്ങളും തങ്ങളെ അറിയിക്കാതെ എടുത്തുകൊണ്ടു പോയി വില്‍ക്കുന്നതിനെതിരേ ക്ഷേത്രോപദേശ സമിതികള്‍ രംഗത്ത് വന്നിട്ടുണ്ട്. ഉപദേശക സമിതികളോട് ആലോചിക്കാതെ ആണ് തീരുമാനം. 2012ല്‍ സമാനമായ രീതിയില്‍ ലേലം നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചെങ്കിലും ഭക്തരുടെ പ്രതിഷേധം ശക്തമായതോടെ പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: