പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമി പാട്ടത്തിന് നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ആര്. രാജശേഖരന് ആവശ്യപ്പെട്ടു.
അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ കഴിയാത്ത ബോര്‍ഡ് ശേഷിക്കുന്ന ഭൂമി കൂടി കൃഷിക്ക് ദീര്‍ഘകാല പാട്ടത്തിനു ലേലം ചെയ്യുന്നതിനു പിന്നില്‍ ദുരുദ്ദേശ്യം മാത്രമാണ്. ഉയര്‍ന്ന തുകക്ക് ആര്‍ക്കും ലേലം കൊള്ളാം. ഭൂമി പിന്നീട് തന്ത്രപൂര്‍വം കൈവശപ്പെടുത്താനുള്ള സൗകര്യം ചെയ്തു കൊടുക്കാനാണ് ഈ ഉത്തരവ്.
കൊറോണയുടെ മറവില്‍ ക്ഷേത്ര സ്വത്ത് വിറ്റഴിക്കുന്ന, ക്ഷേത്ര നശീകരണത്തിനായി മാത്രമുള്ള ബോര്‍ഡ് പിരിച്ചു വിട്ട് ക്ഷേത്ര ഭരണം ഈശ്വര വിശ്വാസികളായ ഭക്തജന കൂട്ടായ്മകളെ ഏല്‍പ്പിക്കണം. കുടുംബശ്രീ, കര്‍ഷക സംഘങ്ങള്‍, തൊഴിലുറപ്പുകാര്‍ ഇതെല്ലാം തന്നെ ഇടതുപക്ഷ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളാണ്, അതിനാല്‍ ഉദ്ദേശം വ്യക്തം.
ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന് പ്രചരിപ്പിച്ചവര്‍ ഭരിക്കുമ്പോള്‍ ഇതൊക്കെ പ്രതീക്ഷിക്കാം. ഉയര്‍ന്ന തുകക്ക് ലേലം ഉറപ്പിച്ചു ക്ഷേത്ര ഭൂമി കൈയാളാന്‍ മതമൗലികവാദികള്‍ക്കു അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍. ക്ഷേത്രസ്വത്തുക്കള്‍ നശിപ്പിച്ചും, വിറ്റഴിച്ചും ക്ഷേത്രങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഉത്തരവ് പിന്‍വലിക്കണം. ഇല്ലെങ്കില്‍ ശക്തമായ ഹിന്ദു പ്രതിഷേധം നേരിടേണ്ടി വരുമെന്നും വി.ആര്. രാജശേഖരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: