തിരുവനന്തപുരം: സംസ്ഥാനത്തെത്തിയ പ്രവാസികളില്‍ അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ഇവരെ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെയും ഇന്നുമായി കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ എത്തിയ പ്രവാസികള്‍ക്കാണ് രോഗലക്ഷണം കണ്ടെത്തിയത്. തിരുവനന്തപുരത്ത് ഇന്നലെ എത്തിയ ഒരാള്‍ക്കാണ് രോഗലക്ഷണം കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നെന്ന് കണ്ടെത്തിയ പത്ത് പേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, അബുദാബിയില്‍ നിന്ന് കരിപ്പൂരെത്തിയ പ്രവാസികളില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തിയ നാല് പേരെ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. മൂന്ന് മലപ്പുറം സ്വദേശികള്‍ക്കും ഒരു കോഴിക്കോട് സ്വദേശിക്കുമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് മാറ്റി.
അബുദാബി-കരിപ്പൂര്‍ ഐ എക്സ് – 348 എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനം ഇന്ന് പുലര്‍ച്ചെയാണ് കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. പുലര്‍ച്ചെ 2.12 ന് വിമാനം ലാന്‍ഡ് ചെയ്തു. 187 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ കൊറോണ രോഗലക്ഷണം കണ്ടെത്തിയ മലപ്പുറം സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
ഇന്നലെ കൊച്ചി വിമാനത്താവളത്തിലെത്തിയ ദുബായ്- കൊച്ചി വിമാനത്തില്‍ 181 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 57 പേര് പുരുഷന്മാരും 124 പേര് സ്ത്രീകളുമാണ്. 70 ഗര്‍ഭിണികളും, പത്ത് വയസ്സില്‍ താഴെയുള്ള 32 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ തൃശ്ശൂര്‍ ജില്ലക്കാരിയായ ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി അയച്ചു.
മറ്റ് 34 പേരെ വിവിധ ജില്ലകളിലെ കൊറോണ കെയര്‍ സെന്ററുകളിലും 146 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലുള്ള 17 പേരാണ് ഉണ്ടായിരുന്നത്. ഇവരെയെല്ലാവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഇതില്‍ 9 പേര് ഗര്‍ഭിണികളാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: