കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗം എങ്ങനെയൊക്കെ മറ്റുള്ളവരിലേയ്ക്ക് പകരുമെന്ന് വ്യക്തമാക്കി ജപ്പാനിലെ സെന്റ് മരിയാന സര്‍വകലാശാലയിലെ ഗവേഷക സംഘം പുറത്ത് വിട്ട വീഡിയോ വൈറലാകുന്നു. ജപ്പാനിലെ പബ്ലിക് ബ്രോഡ്കാസ്റ്റിങ് നെറ്റ്വര്‍ക്ക് പുറത്തിറക്കിയ വീഡിയോയാണ് വൈറലായിരിക്കുന്നത്. എങ്ങനെയൊക്കെ അണുക്കള്‍ പകരും എന്നതിനെ സംബന്ധിച്ച് ആണ് ഈ വിഡിയോ പറയുന്നത്.
പത്തു ആളുകള്‍ക്കിടയില്‍ ഒരാള്‍ക്ക് രോഗബാധ ഉണ്ടെങ്കില്‍ എങ്ങനെയൊക്കെ അത് മറ്റുള്ളവരിലേക്ക് പകരും എന്നതിന്റെ തെളിവാണ് ഈ വിഡിയോ. രോഗബാധിതനായ ഒരു വ്യക്തി ഒരു അത്താഴത്തില്‍ പങ്കെടുക്കുമ്പോള്‍ അത് മറ്റുള്ളവരിലേക്ക് പകരുന്ന സാഹചര്യം ആണ് ഈ വിഡിയോ കാണിച്ചു തരുന്നത്. അതേപോലെ തന്നെ പ്രതിരോധനടപടികള്‍ സ്വീകരിച്ച ശേഷം നടത്തിയ ഒരു വിരുന്നില്‍ രോഗാണുക്കള്‍ എങ്ങനെ പടരാതെ പോകുന്നു എന്നും വിഡിയോ കാണിക്കുന്നു.
കൊറോണ വൈറസിനെ തടുക്കാന്‍ കൈകള്‍ ശുചിയായി കഴുകുന്നതും മാസ്കുകള്‍ ധരിക്കുന്നതും എത്രത്തോളം ഫലപ്രദമാണെന്ന് ഈ വിഡിയോ കണ്ടാല്‍ ആര്‍ക്കും മനസിലാകും. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നിലവില്‍ വാക്സിനുകള്‍ ഒന്നും തന്നെ കണ്ടെത്താത്ത സാഹചര്യത്തില്‍ സാമൂഹികഅകലം പാലിക്കുക, വ്യക്തിശുചിത്വം പാലിക്കുക, മാസ്കുകള്‍ ധരിക്കുക എന്നതൊക്കെയാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍. ഈ അവസരത്തിലാണ് ജപ്പാനിലെ പബ്ലിക് ബ്രോഡ്കാസ്റ്റിങ് നെറ്റ്വര്‍ക്ക് പുറത്തിറക്കിയ വിഡിയോ കൂടുതല്‍ ശ്രദ്ധ നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: