ചെങ്ങന്നൂര്‍: തമിഴ് നാട്ടില്‍ നിന്ന് വന്ന് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ആള് മരിച്ചു. കൊടുകുളഞ്ഞി ,മൊഴിയാട്ട് വീട്ടില്‍ സുരേഷ് (55 ) ആണ് മരിച്ചത്. ഒരാഴ്ചയായി വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഇന്നലെ വരെയും പ്രത്യേക രോഗലക്ഷണങ്ങളൊന്നും കാട്ടിയിരുന്നില്ല. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസവും പരിശോധിച്ചിരുന്നു.
കോവിഡ് മൂലമല്ല മരണമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉണ്ട്. ജി എം ഒ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘം സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: