പാഠം 49
രണ്ടു വഴിപോക്കര്‍ തമ്മിലുള്ള സംഭാഷണമാണിന്നത്തെ പാഠം
പ്രഥമഃ- കസ്ത്വം പാന്ഥ? (കഃ ത്വം= കസ്ത്വം) നീ ആരാണ്? ഏതു വഴിപോക്കനാണ്?
ദ്വിതീയഃ -ഖലേശ്വരോഹം. അഹം ഖലേശ്വര:, ദുഷ്ടാനാം ഈശ്വരഃ അസ്മി (ഞാന്‍ ദുഷ്ടന്മാരുടെ ഈശ്വരനാണ്. ഈശ്വരന് = അധികാരി, ദുഷ്ടത അധികാരിയായിട്ടുള്ളവന് എന്നെല്ലാമര്ത്ഥം)
പ്രഥമഃ = ഇഹ കിം ഘോരേ വനേ വര്‍ത്തസേ? (ഇവിടെ ഈ ഘോരമായ കാട്ടിലെന്തിനാണ് വന്നത്? ഇവിടെയിപ്പോള്‍ എന്താ കാര്യം?)
ദ്വിതീയഃ = സിംഹ വ്യാഘ്രവൃകാദിഭിര് വനമൃഗൈഃ ഖാദ്യോഹമിത്യാശയാ (സിംഹം പുലി ചെന്നായ മുതലായ കാട്ടുമൃഗങ്ങളാല്‍- അഹം ഖാദ്യഃ- ഞാന്‍ തിന്നപ്പെടട്ടെ എന്ന ആഗ്രഹത്താല്‍ വന്നതാണ്)
പ്രഥമഃ= കസ്മാന്‍ മുഞ്ജസി കോമളാം തനുമിമാം? (ഈ മനോഹരമായ ശരീരം എന്തിനാണ് മോചിപ്പിക്കുന്നത്? നശിപ്പിക്കുന്നത്?)
ദ്വിതീയഃ = മദ്ദേഹമാംസാശനപ്രത്യുല്പന്ന നൃംമാംസഭക്ഷണധിയാ,(എന്റെ ദേഹമാകുന്ന മാംസഭക്ഷണം കഴിച്ച്, അതില്‍ മോഹിച്ച് , മനുഷ്യമാംസത്തില്‍ ഇഷ്ടപ്പെട്ട്), സര്‍വ്വാന്‍ ജനാന്‍ ഖാദന്തു (മറ്റെല്ലാ ജനങ്ങളെയും തിന്നട്ടെ. തിന്നോട്ടെ) എന്ന് സാരം .
സുഭാഷിതശ്ലോകം.
കസ്ത്വം പാന്ഥ? ഖലേശ്വരോഹമിഹ
കിം ഘോരേ വനേ വര്‍ത്തസേ
സിംഹവ്യാഘ്രവൃകാദിഭിര് വനമൃഗൈഃ
ഖാദ്യോഹമിത്യാശയാ
കസ്മാന്‍ മുഞ്ജസി കോമളാം
തനുമിമാം? മദ്ദേഹമാംസാശന-
പ്രത്യുല്പന്നനൃമാംസഭക്ഷണധിയാ
ഖാദന്തു സര്‍വ്വാന്‍ ജനാന്‍
(നാട്ടിലെ അനീതിയും തിന്മയും കണ്ടു മടുത്ത ഈ ദുഷ്ടേശ്വരന് പോരാടി മടുത്തിട്ട്, പരിശ്രമിച്ച് മടുത്തിട്ട്. ഈ പോരാട്ടത്തിന് ഇനി എന്റെ ദുഷ്ടത പോര. കാട്ടുമൃഗങ്ങളേ! ഈ നാടിന്റെ ശുദ്ധികലശം ചെയ്യൂ. അതിനെന്റെ ബലിദാനം വഴിയാവട്ടെ എന്ന് വ്യംഗ്യാര്‍ത്ഥം. ദുഷ്ടത കര്മ്മമാര്ഗമാക്കിയവനാണ് ഈ ഖലേശ്വരന്. മരണം വരെ സ്വന്തം കര്മ്മമാര്ഗത്തിലുറച്ചു പോരാടി എന്നും അവനഭിമാനിക്കാം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: