ലോകത്താകെ കൊറോണ വ്യാപകമാകുന്ന സാഹചര്യത്തില്‍ രോഗികളുടെ ജനിതകഘടനയെ സംബന്ധിച്ച് പഠനം നടത്താനൊരുങ്ങി ബ്രിട്ടണിലെ ഗവേഷകര്‍. എന്തുകൊണ്ട് ചില ആളുകളില്‍ മാത്രം കൊറോണ മാരകമായി മാറുന്നു എന്നതു സംബന്ധിച്ചാണ് ഈ ഗവേഷണം.
കൊറോണ ബാധിച്ച് ഏതാണ്ട് 35,000 ആളുകളുടെ ഡിഎന്‍എ പഠനത്തിനായി എടുക്കും. ചെറിയ രോഗലക്ഷണങ്ങള്‍ മുതല്‍ കൂടിയ ലക്ഷണങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും. National Health Service, Genomics England, Equipment maker Illumina Inc, The GenOMICC consortium എന്നിവര്‍ ചേര്‍ന്നാണ് ഈ ഗവേഷണത്തിനു നേതൃത്വം നല്‍കുന്നത്.
ഇതുവരെ ലോകത്ത് ഏതാണ്ട് നാല് മില്യന്‍ ആളുകള്‍ക്ക് കൊറോണ ബാധിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിലരില്‍ രോഗം മരണം വിതയ്ക്കുമ്പോള് മറ്റു ചിലരില്‍ രോഗം വളരെ സാധാരണമായി കടന്നു പോകുകയാണ്. ഇത് എന്ത് കൊണ്ടാകും എന്നു കണ്ടെത്താനാണ് രോഗികളുടെ ഡിഎന്‍എ സംബന്ധിച്ച് പഠനം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: