കോഴിക്കോട്: ഹാം റേഡിയോ ഓപ്പറേറ്ററായ കോഴിക്കോട്ടുകാരന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലിടം നേടി. കണ്ണഞ്ചേരി സ്വദേശിയായ സനില്‍ ദീപാണ് ഈ അപൂര്‍വ്വ ബഹുമതി സ്വന്ത മാക്കിയത്.
ഹാം റേഡിയോ ഓപ്പറേറ്റായ സനില്‍ ദീപ് ഷോട്ട് വേവ് റേഡിയോ കേള്‍ക്കുന്നവര്‍ക്കായി എല്ലാ ഞായറാഴ്ചയും തന്റെ ഹാം റേഡിയോവിലൂടെ 30 വര്‍ഷമായി മുടങ്ങാതെ നടത്തുന്ന ബിസി ഡിക്സ് നെറ്റ് എന്ന പ്രക്ഷേപണമാണ് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. 1988 നവംബര്‍ 27ന് തുടങ്ങിയ പ്രക്ഷേപണം, 1990 മുതല്‍ ഇദ്ദേഹം ഏറ്റെടുത്തു നടത്തുകയായിരുന്നു.
വിനോദം, സന്ദേശവിനിമയം, പഠനം, അടിയന്തിര സന്ദര്‍ഭങ്ങളിലെ വാര്‍ത്താവിനിമയം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നിശ്ചിത ഫ്രീക്വന്‍സിയിലുള്ള തരംഗങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ വ്യക്തികള്‍ നടത്തുന്ന റേഡിയോ സന്ദേശവിനിമയമാണ് ഹാം റേഡിയോ അഥവാ അമേച്വര്‍ റേഡിയോ.
വിനോദം എന്നതിനപ്പുറം 2004ല്‍ സുനാമി, 2015ലെ നേപ്പാള്‍ ഭൂമി കുലുക്കം, 2018ലെ പ്രളയം എന്നീ സന്ദര്‍ഭങ്ങളില്‍ അടിയന്തര സന്ദേശങ്ങള്‍ കൈമാറുന്നതില്‍ ഇദ്ദേഹവും സജീവമായി പങ്കെടുത്തിരുന്നു. കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് സീനീയര്‍ മാനജരായി വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണ് സനില്‍ ദീപ്.
മൂന്നു തവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും രണ്ടു തവണ എഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും രണ്ടു തവണ വേള്‍ഡ് റെക്കോര്‍ഡ് ഇന്ത്യയിലും രണ്ടു തവണ ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിലും സനില്‍ദീപ് സ്ഥാനം പിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: