ന്യൂദല്‍ഹി : കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി അഭിഭാഷകരുടെ ഡ്രസ് കോഡിലും ഇളവ്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സുപ്രീംകോടതിയില്‍ ഒരു കേസിന്റെ വാദം കേള്‍ക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡേയാണ് ഇക്കാര്യം അറിയിച്ചത്.
വെള്ള ഷര്‍ട്ടും കറുത്തതോ വെളുത്തതോ ആയ പാന്റ്സും ആകും പുതിയ ഡ്രസ് കോഡ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ ഉള്ള ജഡ്ജിമാര്‍ ഇപ്പോള്‍ വാദം കേള്‍ക്കുമ്പോള്‍ ഗൗണും റോബ്സും അണിയാത്തത് എന്തുകൊണ്ടാണെന്ന് സീനിയര്‍ അഭിഭാഷകന് കപില്‍ സിബല്‍ ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് ഗൗണ്‍, റോബ് എന്നിവയിലൂടെ വൈറസിന്റെ വ്യാപനം ഉണ്ടാകും എന്ന് വിദഗ്ദ്ധര്‍ അറിയിച്ചതായി ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രസ് കോഡില്‍ മാറ്റം വരുത്തുന്നത് പരിഗണനയില്‍ ആണെന്നും അദ്ദേഹം അറിയിച്ചു.
ജഡ്ജിമാരുടെയും, അഭിഭാഷകരുടെയും ഗൗണും റോബ്സും കൊളോണിയല്‍ കാലത്തെ വസ്ത്രധാരണ രീതി ആണ്. ഇത് മാറ്റണം എന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്. കോവിഡ് മൂലം ഈ വസ്ത്രധാരണത്തിലാണ് മാറ്റം വരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: