തിരുവനന്തപുരം: ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പാടാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമാറ്റിക് ഫെയിലിയറാണ് പിണറായി സര്‍ക്കാരിന് സംഭവിച്ചതെന്ന് താന്‍ ചൂണ്ടിക്കാട്ടിയത് മന്ത്രി സുനില്‍ കുമാറിനെ വല്ലാതെ ചൊടിപ്പിച്ചെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കൃത്യസമയത്ത് തന്റെ മൈക്ക് മ്യൂട്ടാക്കുകയും മന്ത്രിയെ സഹായിക്കുകയും ചെയ്ത കൈരളിയിലെ പി.സി.ആര് ടീമിന് സുനില്‍കുമാര്‍ ഒരു ബിരിയാണി എങ്കിലും വാങ്ങി കൊടുക്കണമെന്നും സന്ദീപ് പരിഹസിച്ചു. കൈരൡചാനലിലെ ഇന്നലത്തെ ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
21 ശ്രമിക് സര്‍വീസുകളിലായി കാല്‍ലക്ഷം അന്യസംസ്ഥാന തൊഴിലാളികളെ അവരവരുടെ വീടുകളില്‍ എത്തിച്ചതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഒരു ശ്രമിക് സര്‍വീസ് പോലും അന്യസംസ്ഥാനത്ത് ഒറ്റപ്പെട്ടുപോയ മലയാളികളെ തിരിച്ചെത്തിക്കാന്‍ വേണ്ടി നടത്താന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞില്ല. ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പാടാക്കേണ്ടത് രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാരും പരസ്പരം സംസാരിച്ച് ധാരണയിലെത്തി കേന്ദ്രത്തെ അറിയിച്ചാണെന്നും സന്ദീപ് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ മറ്റൊരു മുഖ്യമന്ത്രിമാരും സഹകരിക്കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ തീവണ്ടികള്‍ ഏര്‍പ്പാടാക്കാന്‍ സാധിക്കാതെ വന്നതെന്നാണ് മന്ത്രി സുനില്‍ കുമാര്‍ ഇതിന് മറുപടി നല്‍കിയത്. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് സഹകരിക്കാന്‍ ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിയും തയ്യാറല്ലെങ്കില്‍ അത് സര്‍ക്കാരിന്റെ ഡിപ്ലോമാറ്റിക് ഫെയിലിയര്‍ അല്ലെയെന്ന മറുചോദ്യം സന്ദീപ് ചോദിച്ചത്. ഈ സമയം കൈരളിയിലെ പിസിആര്‍ ടീം സന്ദീപിന്റെ മൈക്ക് മ്യൂട്ടാക്കുകയായിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നലെ രാവിലെ വരെ 486 ശ്രമിക് തീവണ്ടികള്‍ രാജ്യത്ത് സര്‍വീസ് നടത്തി. 21 ശ്രമിക് സര്‍വീസുകളില്‍ ആയി കാല്‍ലക്ഷം അന്യസംസ്ഥാന തൊഴിലാളികളെ അവരവരുടെ വീടുകളില്‍ എത്തിച്ചതായി പിണറായി വിജയന് സര്‍ക്കാര്‍ അവകാശപ്പെടുന്നു . എന്നാല്‍ ഒരു ശ്രമിക് സര്‍വീസ് പോലും അന്യസംസ്ഥാനത്ത് ഒറ്റപ്പെട്ടുപോയ മലയാളികളെ തിരിച്ചെത്തിക്കാന്‍ വേണ്ടി നടത്താന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞില്ല.
ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പാടാക്കേണ്ടത് രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാരും പരസ്പരം സംസാരിച്ച് ധാരണയിലെത്തി കേന്ദ്രത്തെ അറിയിച്ചാണ്. ഇന്നലെ ഇക്കാര്യം കൈരളി ചാനലിലെ ചര്‍ച്ചയില്‍ ഞാന്‍ സൂചിപ്പിച്ചപ്പോള്‍ ബഹു മന്ത്രി സുനില്‍കുമാര്‍ പറഞ്ഞത് രാജ്യത്തെ മറ്റൊരു മുഖ്യമന്ത്രിമാരും സഹകരിക്കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ തീവണ്ടികള്‍ ഏര്‍പ്പാടാക്കാന്‍ സാധിക്കാതെ വന്നത് എന്നാണ്.
മുഖ്യമന്ത്രി പിണറായി വിജയനോട് സഹകരിക്കാന്‍ ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിയും തയ്യാറല്ലെങ്കില്‍ അത് നിങ്ങളുടെ ഡിപ്ലോമാറ്റിക് ഫെയിലിയര്‍ അല്ലെയെന്ന എന്റെ മറുചോദ്യം മന്ത്രിയെ വല്ലാതെ ചൊടിപ്പിച്ചു.
എന്റെ മൈക്ക് കൃത്യസമയത്ത് മ്യൂട്ട് ചെയ്ത കൈരളിയിലെ പി.സി.ആര് ടീമിന് സുനില്‍കുമാര്‍ ഒരു ബിരിയാണി എങ്കിലും വാങ്ങി കൊടുക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: