ആലപ്പുഴ: ഡോക്കുകളിലും ജെട്ടികളിലും ലോക്ഡൗണില്‍ വിശ്രമിച്ച ബോട്ടുകളെല്ലാം മിനുക്കുപണികളിലാണ്. യന്ത്രതകരാര്‍ മുതല്‍ വെള്ളക്കേട് വരെ പരിഹരിക്കുന്ന ജോലിയിലാണ് ജലഗതാഗത വകുപ്പ് ജീവനക്കാര്‍. ഒപ്പം ബോട്ടുകള്‍ക്ക് ചായം പൂശുന്ന ജോലിയും പുരോഗമിക്കുകയാണ്.
ലോക്ഡൗണിനുശേഷം ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. സംസ്ഥാനത്ത് ആറു ജില്ലകളിലായി 60 യാത്രാബോട്ടുകളാണ് സര്‍വീസിനായി വകുപ്പ് ഉപയോഗിക്കുന്നത്. സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി രോഗ പ്രതിരോധത്തിനും, സാമൂഹ്യ വ്യാപനം തടയുന്നതിനും സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്റ്റേഷന് മാസ്റ്റര്‍മാര്‍ക്ക് ജലഗതാഗത വകുപ്പ് കൈമാറി.
ലോക്ഡൗണ്‍ കാലത്ത് ജലഗതാഗത വകുപ്പിന്റെ അഞ്ച് ആംബുലന്‍സ് ബോട്ടുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. ഒന്നര മാസത്തിലധികമായി യാര്‍ഡുകളില്‍ കെട്ടിയിട്ടതിനാല്‍ ബോട്ടുകള്‍ക്ക് ഉïായിരിക്കുന്ന സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിലവില്‍ ആലപ്പുഴയിലെ ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ബോട്ടുകളുടെ ക്ഷമതക്കുറവും തകരാറുകളും പരിഹരിച്ചു വരികയാണ്.
നിയന്ത്രണങ്ങള്‍ ഇങ്ങനെ
സ്റ്റേഷന് ഓഫീസുകള്‍, ജെട്ടികള്‍, ടിക്കറ്റ് കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ തിരക്ക് നിയന്ത്രിക്കും. ബോട്ടിലും, സ്റ്റേഷനുകളിലും പോസ്റ്റര്‍-ലഘുലേഖകള്‍ പതിക്കും. കൈകള്‍ കഴുകുന്നതിന് സോപ്പ്, വെള്ളം, സാനിട്ടൈസര്‍ എന്നിവ പ്രാദേശിക ഭരണകൂടത്തിന്റെ സഹകരണത്തോടെ സ്ഥാപിക്കും. സുരക്ഷിത അകലം ഉറപ്പുവരുത്തും. ഓരോ ബോട്ടിലും നിശ്ചിത യാത്രക്കാരെ മാത്രമേ ഉള്‍പ്പെടുത്തു. യാത്രാവേളയില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. എല്ലാ ദിവസവും ബോട്ടുകള്‍ അണുവിമുക്തമാക്കും. തിരക്ക് ഒഴിവാക്കന്‍ സര്‍വീസ് സമയങ്ങളില്‍ മാറ്റം വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: