കുവൈറ്റ് സിറ്റി – കുവൈറ്റില്‍ നിന്നുള്ള വന്ദേഭാരത് മിഷന് ദൗത്യത്തില്‍ കേരളത്തിലേക്കുള്ള അടുത്ത വിമാനം ക്രമീകരിച്ചിരിക്കുന്നത് 13-ാം തീയതി കോഴിക്കോട്ടേക്ക് പറക്കും. ഇന്നലെ ചെന്നയിലേക്ക് വിമാനം പറന്നിരുന്നു.
കുവൈറ്റില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയ ദിവസമായിരുന്നു ഇന്നലെ. 244 ഇന്ത്യാക്കാരുള്‍പ്പെടെ 1065 പേര്‍ക്കാണ് കൊറണ സ്ഥിരീകരിച്ചത്. ഒരു ഇന്ത്യന്‍ ഡോക്ടറടക്കം 9 പേര്‍ക്കാണ് ഇന്ന് കൊറോണമൂലം ജീവഹാനി സംഭവിച്ചത്. കെ.ഒ.സി.ആശുപത്രിയില്‍ ദന്ത വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്ന ഹൈദരാബാദ് സ്വദേശി ബാവെറ വാസുദേവ റാവു ആണു ചികിത്സയിലിരിക്കെ മരണമടഞ്ഞത്. രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 58 ആയിരിക്കയാണ്.
1065 പേര്‍ക്കുകൂടി ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 8688 ആയി. ഇതില്‍ 3217 പേര് ഇന്ത്യാക്കാരാണ്.രോഗബാധ സ്ഥിരീകരിക്കപ്പെട്ട ഗവര്‍ണറേറ്റുകളുടെ കണക്കുപ്രകാരം
ഫര്‍വ്വാനിയ ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 450 പേര്‍ക്കും ഹവല്ലിയില്‍ നിന്നുള്ള 237 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 214 പേര്‍ക്കും കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 99 പേര്‍ക്കും ജഹ്റയില്‍ നിന്നുള്ള 65 പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇന്ന് 107പേരുകൂടി രോഗ മുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2729 ആയി. ചികില്‍സയില്‍ കഴിയുന്ന 5901പേരില്‍ 114 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണ്. ഇതില്‍ 45 പേരുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു
്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: