കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ 50 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വള്ളങ്ങള്‍ കൂട്ടിയിടിക്കുകയും ചിലത് കടലില്‍ മുങ്ങിപ്പോകുകയും ചെയ്തു. കഴിഞ്ഞ പ്രളയകാലത്ത് ഇതുപോലെ 60 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചെങ്കിലും യാതൊരുവിധ സഹായവും സംസ്ഥാന സര്‍ക്കാറിന്റെയോ ഫിഷറീസ് വകുപ്പിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
നാശനഷ്ടമുണ്ടായ മത്സ്യബന്ധന വള്ളങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് സംസ്ഥാന സംസ്ഥാന സര്‍ക്കാറും ഫിഷറീസ് വകുപ്പും തയ്യാറാകണമെന്ന് കൊയിലാണ്ടി ഹാര്‍ബര്‍ സന്ദര്‍ശിച്ച ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവന് ആവശ്യപ്പെട്ടു. ജില്ലാ ട്രഷറര്‍ വി.കെ. ജയന്, സംസ്ഥാന സമിതി അംഗം രജിനേഷ്ബാബു, മണ്ഡലം പ്രസിഡണ്ട് ജയ്കിഷ്, ഉണ്ണികൃഷ്ണന് മുത്താമ്പി, കെ.വി. സുരേഷ്, ഒ. മാധവന്, കെ.പി.എല്‍. മനോജ്, വി.കെ. ഷാജി, പി.പി. സന്തോഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വള്ളങ്ങള്‍ നശിച്ച മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് പി.പി. സന്തോഷ്, താലൂക്ക് സെക്രട്ടറി സുരേന്ദ്രന് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: