ലോക്ക് ഡൗൺ കാഴ്ചകൾ… എം ആർ ദിനേശ് കുമാർദാ വരുന്നു… പാറ്റ്നക്ക് പുറപ്പെടുന്ന തീവണ്ടിയിൽ കയറിയ ബിഹാർ തൊഴിലാളിയായ യുവാവ് സഹോദരന് വീഡിയോ കോൾ ചെയ്ത് പുറപ്പെടുന്ന വിവരം അറിയിക്കുന്നു.
ടൂറിസ്റ്റുകളുടെ ഇഷ്ട സ്ഥലമായ ബേപ്പൂർ പുലിമുട്ട് തിരക്കൊഴിഞ്ഞ് മൂകമായപ്പോൾ
റെയിൽ സ്റ്റേഷന് മുന്നിലെ റോഡടച്ച് കാവൽ നിൽക്കുന്ന പോലീസുകാർ
വിപണിയിലെ പുതു ഐറ്റം… തെരുവിലെ മാസ്ക് വിൽപ്പന
അണുവിമുക്തമാകട്ടെ… ഇതര സംസ്ഥാന തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിലേക്കെത്തിക്കുന്നതിന് കെ എസ് ആർ ടി ബസ്സുകൾ അണുവിമുക്തമാക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ.
മെഡിക്കൽ കോളേജിന്റെ കെടുകാര്യസ്ഥതക്കെതിരെ യുവമോർച്ച നടത്തിയ ഉപരോധ സമരം ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവൻ ഉൽഘാടനം ചെയ്യുന്നു.
പകലുറക്കം… ആളൊഴിഞ്ഞ ബീച്ചിൽ ഉറങ്ങുന്ന തൊഴിലാളി
മോഡി കൂട്ടണം… കോഴിക്കോട് ബീച്ചിൽ ഉന്തുവണ്ടി കടയുടെ ചക്രങ്ങൾക്ക് പെയിന്റടിക്കുന്ന തൊഴിലാളി.
തിളങ്ങട്ടെ… ഒന്നര മാസമായി അച്ചിട്ട ഗിഫ്റ്റ് ഷോപ്പായ ഫാഷൻ സെന്റർ തുറന്ന് പൊടി തട്ടുന്ന ഉടമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: