ആലപ്പുഴ: കൊറോണ പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പിആര്‍ പ്രചാരണം സിപിഎം അണികളിലും അനുഭാവികളിലും പോലും വേണ്ടത്ര സ്വാധീനം ചെലുത്തുന്നില്ലെന്ന് വിലയിരുത്തല്‍. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണവുമായി പാര്‍ട്ടി സംസ്ഥാന നേതൃത്വം നേരിട്ട് രംഗത്തെത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി പി
ടിക്കാനുള്ള തീരുമാനം സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയില്‍പ്പെട്ടവര്‍ പോലും അംഗീകരിക്കുന്നില്ല. സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും ധൂര്‍ത്തും ദിവസവും ചര്‍ച്ചയാകുന്നു. ഇതോടെയാണ് അണികളിലെയും അനുഭാവികളിലെയും ആശയകുഴപ്പം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രഭാഷണ പരിപാടി ആരംഭിച്ചത്.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പും, ഒരു വര്‍ഷത്തിനകം നിയമസഭാ തൊരഞ്ഞെടുപ്പും നടക്കാനിരിക്കെ പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജമാക്കുകയെന്ന ലക്ഷ്യവുമുണ്ട്. എന്നാല്‍, പതിവ് പ്രചരണങ്ങളില്‍ നിന്നു വ്യത്യസ്തമായി യാതൊന്നും പറയാന്‍ ഉദ്ഘാടകനായ പിണറായി വിജയന് പോലും സാധിച്ചില്ല. നേരത്തെ മറ്റൊരു പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയുടെ ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് നേര്‍വിപരീത ഫലം ഉണ്ടാക്കിയിരുന്നു.സാങ്കേതികവിദ്യയുടെ വളര്‍ച്ച പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കണമെന്നാണ് അണികളോടുള്ള പിണറായിയുടെ ആഹ്വാനം. തൊഴിലാളികളുടെ താത്പര്യം ഉയര്‍ത്തിപ്പിടിച്ചു തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി പറയുന്നു. ജനങ്ങളുടെ ജീവന് സംരക്ഷിക്കുന്നതിനൊപ്പം ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നു. കൊറോണക്കാലം ഏറെ സാമ്പത്തികബാധ്യതയുണ്ടാക്കി. ചെലവ് വര്‍ധിക്കുകയും വരവ് ശോഷിക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുമെന്നും പിണറായി പറയുന്നു. 20,000 കോടിയുടെ കൊറോണ പാക്കേജ് പ്രഖ്യാപനത്തിലൊതുങ്ങിയത്, സ്പ്രിങ്ക്ളര്‍ അഴിമതി ആരോപണം, സര്‍ക്കാരിന്റെയും, മന്ത്രിമാരുടെയും ധൂര്‍ത്ത് തുടങ്ങി അടുത്ത ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാദ വിഷയങ്ങളൊന്നും പരാമര്‍ശിക്കാതെയായിരുന്നു അണികള്‍ക്കുള്ള പിണറായിയുടെ ബോധവത്കരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: