തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹത്തില്‍ ഉന്നതപദവി വഹിക്കുന്നവര്‍ മാവോയിസ്റ്റുകള്‍ക്ക് സഹായം ചെയ്തു നല്‍കുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. കേരളത്തിലും പുറത്തും പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് വേണ്ടി ഇവര്‍ ആശയപ്രചരണവും സാമ്പത്തിക സഹായവും ചെയ്യുന്നുണ്ട്. കേരളത്തിന്റെ മുഖ്യധാരമാധ്യമങ്ങളില്‍ അടക്കം ഇവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ കൃത്യമായ വിവരങ്ങള്‍ എന്‍.ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയ ചാനലിലെ മാധ്യമപ്രവര്‍ത്തകനും എന്‍ഐഎയുടെ പട്ടികയില്‍ ഉണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ 22 പേരാണ് മാവോയിസ്റ്റുകളെ സഹായിക്കുകയും അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായും എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ എട്ട് മാധ്യമപ്രവര്‍ത്തകരും, ആറ് മനുഷ്യവകാശ പ്രവര്‍ത്തകരും ഒരു ഡോക്ടറും, രണ്ട് വീതം അഭിഭാഷകരും അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ വിവരങ്ങളും എന്‍ഐഎയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇവരില്‍ പലരും മാവോയിസ്റ്റ് രപവര്ത്തനത്തിന് അറസ്റ്റിലായ അലനും താഹയുമായും ബന്ധപ്പെട്ടിരുന്നു.
ഇതിന്റെ രേഖകളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. വയനാട്ടിലുള്ള ഒരു ഡോക്ടറും ഹൈക്കോടതിയിലും കോഴിക്കോട് കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന രണ്ട് അഭിഭാഷകരും ലിസ്റ്റിലുണ്ട്. മൗദൂദിയൻ ആശയങ്ങള്‍ പ്രചരിപ്പക്കുന്ന രണ്ടു മാധ്യമങ്ങളിലെ മാധ്യമ പ്രവര്‍ത്തകരും പത്രപാരമ്പര്യം അവകാശപ്പെടുന്ന ഒരു പത്രത്തിന്റെ മലബാര്‍ റിപ്പോര്‍ട്ടറും അടുത്തിടെ വിലക്ക് നേരിട്ട ഒരു ചാനലിലെ മലബാര്‍ റിപ്പോര്‍ട്ടറും പട്ടികയില്‍ ഉണ്ട്.
ഇയാള്‍ എസ്ഡിപിഐ പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ എല്ലാം ഫേസ്ബുക്കിലൂടെയും ടെലഗ്രാമിലൂടെയും നിരന്തരം ബന്ധപ്പെട്ടിരുന്നു. അലനും താഹയും അറസ്റ്റിലായതിന് പിന്നാലെ ഇവര്‍ കോഴിക്കോട് ഒത്തുചേര്‍ന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. തുടര്‍ന്നാണ് ചില മാധ്യമങ്ങള്‍ ഇരവാദ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനായി മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചതിന് ആരോപണവും ഈ വ്യക്തി നേരിട്ടിട്ടുണ്ട്. ഇവര്‍ ആശയ പ്രചരണത്തിനായി വിദ്യാര്‍ത്ഥികളെ അടക്കം റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇവരെല്ലാം നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുന്നുന്ന അര്‍ബന്‍ നക്സലുകളാണെന്നാണ് എന്‍ഐഎയുടെ അനുമാനം. പന്തീരങ്കാവ് യുഎപിഎ കേസില്‍ ഇനി പിടികൂടാനുള്ള സിപി ഉസ്മാന് സഹായം നല്‍കുന്നത് ഈ സംഘമാണെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ വീണ്ടും ദേശീയ അന്വേഷണ ഏജന്‍സി വ്യാപക റെയിഡുകള്‍ നടത്തിയത്. പരിശോധനക്കൊടുവില്‍ മാധ്യമപ്രവര്ത്തകന് ഉള്‍പ്പെടെ മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വയനാട് സ്വദേശികളും അധ്യാപകന്മാരുമായ ദ്വിജിത്ത്, എല്‍ദോ വില്‍സണ്‍, കോഴിക്കോട് സ്വദേശിയായ ഓണ്‍ലൈന്‍ മാധ്യമ പ്രവര്ത്തകന് അഭിലാഷ് പടച്ചേരി എന്നിവരെയാണ് കൊച്ചി എന്‍.ഐ.എ യൂണിറ്റ് ഡി.വൈ.എസ്.പി വിജയന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
ഇവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് ചില നിരോധിക്കപ്പെ സംഘടനകളുടെ പുസ്തകങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട് യൂണിവേഴ്സിറ്റി എന്‍ജിനീയറിങ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളായ ഇവര്‍ വീടിനോടു ചേര്‍ന്ന് ബി- ടെക് ട്യൂഷന് സെന്റര്‍ നടത്തുകയാണ്. അഭിലാഷ് പടച്ചേരി എസ്ഡിപിഐയുടെ ഓണ്‍ലൈനായ തേജസിലെ പ്രവര്‍ത്തകനാണ്. ഇയാളുടെ കൈയില്‍ നിന്നും ഡിജിറ്റല്‍ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇവരെ ഇന്നലെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റ് ബന്ധമുള്ള 22 പേരെകൂടി കണ്ടെത്തിയത്. ഇവരെ എന്‍ഐഎ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
(എന്‍ഐഎ കേസെടുത്ത് നടപടി തുടങ്ങിയാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ഉടന്‍ ജന്മഭൂമി പുറത്തുവിടുന്നതായിരിക്കും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: