കാസര്‍കോട്: 20 ലക്ഷം വിലവരുന്ന 3520 ലിറ്റര്‍ സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലായനി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി. മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാര്ദ്ധ കെമിക്കല്‍സ് ജനറല്‍ മാനേജര്‍ തലശേരി കതിരൂര്‍ സ്വാദേശിയായ സതീഷ് നമ്പ്യാരാണ് കോവിഡ് വ്യാപന സാഹചര്യത്തില്‍ ഗവ സ്ഥാപനങ്ങളും പൊതുയിടങ്ങളും അണുനശീകരണം നടത്തുന്നതിനായി സംഭാവന ചെയ്തത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസിനെ ഫോ ണ് മുഖേന ബന്ധപെട്ടു താല്പര്യം അറിയിക്കുകയും തുടര്‍ന്ന് ഗുജറാത്ത് നിന്ന് പ്രത്യേകം സജ്ജീകരിച്ച 2 ലോറികളിലായി 176 കാനുകളിലായാണ് ലായനിയെത്തിച്ചത്. ഇതിനു പുറമെ 1000 പിപിഇ കിറ്റുകളും ഇവര്‍ സംഭാവന നല്‍കുന്നുണ്ട്.
സമൂഹവ്യാപന സാധ്യത തടയുന്നതിന് ആരോഗ്യസ്ഥാപനങ്ങള്‍ പൊതുയിടങ്ങള്‍ എന്നിവ ശുചികരിക്കേണ്ടത് അത്യാവശ്യമാണ് സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലായനിയുടെ ലഭ്യതകുറവും ഉയര്‍ന്നവിലയും കാരണം ജില്ലയില്‍ ബ്ലീച്ചിങ് സൊല്യൂഷന് ഉപയോഗിച്ചാണ് ഈ പ്രവര്‍ത്തനം നടത്തി വന്നിരുന്നത്. ഇത്തരം അടിയന്തിര സാഹചര്യത്തില്‍ ജില്ലാമെഡിക്കല്‍ ഓഫീസറുടെ അഭ്യര്‍ത്ഥനമാനിച്ചു സഹായം ലഭ്യമാക്കുകയായിരുന്നു കമ്പനി.
നിലവില്‍ ലഭിച്ച 3520 ലിറ്റര്‍ ഹൈപ്പോ ക്ലോറേറ്റ് ലായനി 10 ഇരട്ടിയായി നേര്‍പ്പിച്ച ഉപയോഗിക്കുന്നതിലൂടെ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും വിതരണം ചെയ്യുന്നതിന് ആവശ്യമുള്ള അത്ര അളവ് ലായനി ലഭ്യമാകും. വരും ദിവസങ്ങളില്‍ തന്നെ ഹോട്ട്സ്പോട്ട് പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ലായനി ഉപയോഗിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: